താമരപ്പൂങ്കാവില്‍ തനിച്ചിരിക്കും കന്നിതേവി
ചമയങ്ങള്‍ ചമഞ്ഞെന്റെ അരികില്‍ വാ നീ
മുത്തിമണത്താല്‍ അത്തറുപൂശി
മുത്തുകഴുത്തില്‍ പൊന്‍കാറ അണിഞ്ഞു്
തത്തമ്മച്ചുണ്ടില്‍ പുഞ്ചിരിയോടെ
സ്വര്‍ണ്ണത്തിന്‍ മണിത്തേരില്‍ പറന്നുവാ നീ
ഒത്തിരി കാര്യങ്ങള്‍ കണ്ടു ഞാന്‍ പൂമുത്തെ
ഒന്നല്ലൊരായിരം പൂങ്കിനാവില്‍
എന്‍ കരള്‍ക്കൂട്ടിലെ കുഞ്ഞോലപ്പൈങ്കിളി
എന്നു നീ എന്നാശ പൂവിളിക്കും
താമര പൂങ്കാവില്‍ തനിച്ചിരിക്കും കന്നിതേവി
ചമയങ്ങള്‍ ചമഞ്ഞെന്റെ അരികില്‍ വാ നീ
Movie/Album name: Maanishaada
Artists