തളയോടു തള തരിവളയൊടു വള കരിമിഴിയൊടു മിഴി കിളിമൊഴിയോടു മൊഴി കളി ചിരിയോടു ചിരി ഇനി നിറമൊടു നിറമണി- ഞൊറിയൊടു ഞൊറി അലകടലോടു കടൽക്കരയിളകി മദന നഗരഹൃദയമലിയുകയായി കാണാത്ത സ്വർഗ്ഗം കാണുവാൻ മേനിയിൽ കാമന്റെ സ്വർണ്ണം പൂശുവാൻ
സല്ലാപ സായാഹ്നം സംഗീത ഹിന്ദോളം ശൃംഗാരമാടും മേടകൾ പുൽകുന്ന കൗമാരം നൽകുന്ന വാഗ്ദാനം ഇല്ലാത്ത വർണ്ണം ശോഭനം ഈ നഗരം സാന്ത്വനം കഥ നിറയും പൂവനം മധുശലഭം പോലെ പാറും ജീവിതം ഈ നിമിഷം മോഹനം രസഭരിതം യൗവനം തിരിയുഴിയും പ്രായം തേടും പാൽക്കുടം (തളയോടു തള..)
ആ..ആ..ആ..ആ...ആ കാനൽക്കുടീരങ്ങൾ കാലന്റെ ജന്മങ്ങൾ കഴുക്ജന്റെ കാടൻ കണ്ണുകൾ വിൽക്കുന്ന ശിലപ്ങ്ങൾ താങ്ങുന്ന തല്പങ്ങൾ കൈയ്ക്കുന്ന രാവിൻ ജാടകൾ ഈ നഗരം ഭീകരം ജനമൊഴുകും സാഗരം ഇതിലടിയും നേരം ജന്മം മായികം ഈ നഗരം സുന്ദരം ഇതിലെഴുതും മന്ദിരം ഇതിലെരിയും നമ്മൾക്കുണ്ടോ ജീവിതം (തളയോടു തള..)