മീനവേനലിൽ രാജകോകിലേ അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ വസന്തകാലജാലകം മനസ്സിലിനിയും തുറക്കൂ വീണുടഞ്ഞൊരീ ഗാനപഞ്ചമം മൊഴി കാണാതിനിയും വഴിതേടും വനിയിൽ വിരിഞ്ഞു ജന്മനൊമ്പരം അരികിലിനിമക്കുയിലേ
സൂര്യസംഗീതം മൂകമാക്കും നിൻ വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ പൂവിന്റെ പൂവിൻ മകരന്ദമേ ഈ നോവിന്റെ നോവിൻ മിഴിനീരു വേണോ ? ഈ പഴയ മൺ വിപഞ്ചിതൻ അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികൾ ?
കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ ചൂടിനിന്നാലും തേടുമോ തുമ്പി ? ഹേമന്തരാവിൻ മാകന്ദമായെൻ ജീവന്റെ ജീവൻ തേടുന്നു നിന്നെ വന്നിതിലൊരു തണുവണി മലരിലെ മധുകണം നുകരണം ഇളം കിളിയേ...