രാത്രിലില്ലിപ്പൂവിന്‍ ചുണ്ടില്‍ മുത്താം
രാഗലോലം ഈണം മൂളിപ്പാടാം
പൂത്തിറങ്ങും പൊന്‍കിനാക്കള്‍ പങ്കുവെക്കാന്‍ പോകാം
ഉയിരിനുള്ളില്‍ മിന്നിമായും മണ്‍ചിരാകായു് മാറാം
ഓ...
(രാത്രിലില്ലിപ്പൂവിന്‍ )
കണ്ണാടിക്കവിളോരം നാണം കാണുമ്പോള്‍
മിന്നാരപ്പുഴയോരം നിന്‍ നാദം കേള്‍ക്കുമ്പോള്‍
സിന്ദൂരച്ചിറകിന്മേല്‍ ഞാന്‍ പൊങ്ങിപ്പായുമ്പോള്‍
മന്ദാരക്കുട നീര്‍ത്തും ഹോ മായാസ്വപ്നങ്ങള്‍
തീരങ്ങള്‍ തേടാം
മഞ്ഞില്‍കൂട്ടും കൂടാരം പൂകാം ഹോ
(രാത്രിലില്ലിപ്പൂവിന്‍ )
മാമ്പൂവിന്‍ മധുതേടും എന്‍കുഞ്ഞിക്കുയിലേ വാ
മറ്റാരും നുകരാതെന്‍ തേന്‍മുന്തിരിമുത്തം താ
വിണ്ണാറ്റിന്‍ കരനീളേ വാ നീന്തി നടക്കുമ്പോള്‍
നിന്നുള്ളിലിടനീര്‍ത്തും പൊന്നിന്‍ പൂമ്പൊടി തേടാല്ലോ
പീലിത്തൂവല്‍ പൊന്നൂഞ്ഞാലുണ്ടോ
ഞാവല്‍ കമ്പില്‍ കൂടേറും പ്രാവേ ഹോ
(രാത്രിലില്ലിപ്പൂവിന്‍ )
Movie/Album name: Shobhanam
Artists