Pathiraappoovonnu Kan Thurakkan [Happy]

1964
Lyrics
Language: English

Ngmm..ngmm..
Paathiraappoovonnu
Paathiraappoovonnu kan thurakkaan
Paalolichandranudichu vannu(2).(paathiraa)

Poovinte ullile punchiriyaal
Poonthinkal paaloli thookininnu
(paathiraa)

Ennathekkaalum madhuramaayi
Innathe poonkuyil paadukille
Innatheyororo poonkinaavum
Ninne kurichulla gaanamalle
Ninne kurichulla gaanamalle(paathiraa)

Ennirul moodiya raavukalil
Ninnoliyengum niranjuvallo(ennirul)
Pottiya ponveenakkampikalil
Pottichirikal pakaruka nee
(paathiraa)
Language: Malayalam

ആാ..ആാ..ആാ..ആ..
ഉം..ഉം...
പാതിരാപ്പൂവൊന്നു..
പാതിരാപ്പൂവൊന്നു കണ്‍ തുറക്കാന്‍
പാലൊളിച്ചന്ദ്രനുദിച്ചുവന്നൂ (2) (പാതിരാ..)

പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍
പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു
പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍
പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു (2) (പാതിരാ..)

എന്നത്തെക്കാളും മധുരമായി
ഇന്നത്തെ പൂങ്കുയില്‍ പാടുന്നില്ലേ?
ഇന്നത്തെയോരോരോ പൂങ്കിനാവും
നിന്നെക്കുറിച്ചുള്ള ഗാനമല്ലേ? (2) (പാതിരാ..)

എന്നിരുള്‍ മൂടിയ രാവുകളില്‍
നിന്നൊളിയെങ്ങും നിറഞ്ഞുവല്ലോ? (എന്നിരുള്‍..)
പൊട്ടിയ പൊന്‍വീണക്കമ്പികളില്‍
പൊട്ടിച്ചിരികള്‍ പകരുക നീ (2) (പാതിരാ..)
Movie/Album name: Althaara
Artists