നിലാ നിലാവു പെയ്യുമീ കിനാവു പോലെ നീ വരുന്നു മുന്നിൽ.... വിരൽ തലോടും ഓർമ്മയിൽ തുളുമ്പിയെൻ മനം ഇതാദ്യമായി.... പടർന്നിടുന്ന തീയ് പോലെ മെയ്യാകെ നുണഞ്ഞലിഞ്ഞ തേനു പോലെ ഉള്ളാകെ പുണർന്നമർന്ന മഞ്ഞു പോലെ നെഞ്ചാകെ ചേരുന്നൂ നീ താനേ....
വാർമിന്നൽ കണ്ണു ചിമ്മിടും താരമായ് നീ ഓരോ രാക്കിനാവിലും...വന്നണഞ്ഞു കൊഞ്ചും വാക്കിലൂടെയോ ഞാനറിഞ്ഞു...തോഴീ നിന്നെ....
ആ...ആ... വേറൊരീണം തേടി എന്നിൽ വന്നൂ പല്ലവി നീ.... എന്നിലാരോ തന്ത്രി മീട്ടി... നിന്നിൽ ചേർന്നു പാടാൻ ആ.....ഈറൻ തേൻ കുടം നീ നിലാ പെയ്ത രാവിൽ വന്നെൻ മുന്നിലൂടെ ഏതോ പൊയ്‌മുഖത്തിൻ നിഴൽ ചൂടി ഞാനും നിന്നൂ മെല്ലെ മെല്ലെ..... (വാർമിന്നൽ കണ്ണു ചിമ്മിടും...)
നിന്റെ കാലിൽ...വെള്ളിനൂലിൽ... ചിന്നും മുത്തു പോലെ ഒന്നു മാറാം...നിന്റെ ചോടിൽ എന്നും താളമേകാം.... നേരിൻ തൂവെളിച്ചം...വരും നാളിലൊന്നിൽ എങ്ങോ മാഞ്ഞിടല്ലേ.... നോവിൻ തൂവലേകി...പകൽ വാനിലൂടെ ദൂരെ പാറിടല്ലേ.... (വാർമിന്നൽ കണ്ണു ചിമ്മിടും...)