യാത്ര പോകുന്നു മൂകമീ കാറ്റില്‍ ഓര്‍മ്മകള്‍ പോലെ പാറുമീ തിരകള്‍ പദയാത്രികന്റെ നോവുകള്‍ ചുമലേറി കാല്‍ കുഴഞ്ഞുവോ വഴി നീളെ മുള്‍ക്കിനാവുകള്‍ ... (യാത്ര )
രാവിന്റെ വിരിമാറില്‍ മതി ദേശാടനങ്ങള്‍ നേരിന്റെ മരുഭൂവില്‍ ഇനി തീർത്ഥാടനങ്ങൾ ആത്മാവിലേതോ മായാവനം ആളും വെയില്‍ വീണു മായുന്നുവോ ഇന്നോളം കണ്ട പൂക്കാലം വെറും കാനല്‍ക്കിനാത്തുള്ളികള്‍ (യാത്ര )