Puthiya Vazhi

2019
Lyrics
Language: Malayalam

പുതിയവഴിയിലിനിയാത്രയാണു ചെറു ജീവിതങ്ങളിതിലേ
പങ്കുചേർന്നു ചിരി കണ്ണുനീരുമുണ്ണും പാവംകൂട്ടുകാരെ
ഉണരുമിവിടെ പുതിയപുലരി
വിരിയുമിവിടെ മധുരഗാനം
പുതിയവഴിയിലിനിയാത്രയാണു ചെറു ജീവിതങ്ങളിതിലേ

രാവുപകലോ മായുമകലെ തെന്നിയൊഴുകി കാറ്റിലിടറി
തുടരുമീ ചുവടുകൾ നമ്മളൊന്നായ്
തുടരുമീ ചുവടുകൾ നമ്മളൊന്നായ്....
പുതിയവഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലേ

വീണുടയുമോ പാതിവഴിയെ സ്വപ്നശിലകൾ നെയ്ത ചിരികൾ
വരികയോ തിരികയാ പോയ കാലം
വരികയോ തിരികയാ പോയ കാലം....
പുതിയവഴിയിലിനിയാത്രയാണു ചെറു ജീവിതങ്ങളിതിലേ
പങ്കു ചേർന്നു ചിരി കണ്ണുനീരുമുണ്ണും പാവംകൂട്ടുകാരെ
ആ.....ആ.....ആ.....ആ.....ആ.....
Movie/Album name: Mr & Ms Rowdy
Artists