കാവേരിനദിക്കരയില്‍ വളര്‍ന്ന കന്യകയോ കാലം നട്ടുവളര്‍ത്തി വിടര്‍ത്തിയ കാട്ടുമല്ലികയോ... കാട്ടുമല്ലികയോ....
മഞ്ചാടിക്കാട്ടിലുറങ്ങും പൈങ്കിളിയാണോ നീ ചെഞ്ചുണ്ടില്‍ രാഗം മൂളിനടക്കും.... ചെഞ്ചുണ്ടില്‍ രാഗം മൂളിനടക്കും എന്റെ പൂങ്കുയിലേ നിന്റെ കവിളില്‍ ചായതേച്ചു മിനുക്കിയതാരാണ് കാലമോ കാമുകനോ സായംസന്ധ്യയോ... സായംസന്ധ്യയോ..... (കാവേരിനദിക്കരയില്‍.....)
കാണാന്‍ ഞാന്‍ വന്നപ്പോള്‍ മറഞ്ഞുനിന്നവളേ കണ്ടാല്‍ വേഗം ഓടി ഒളിക്കും നിത്യകാമിനിയോ എന്റെ സിരകളില്‍ അഗ്നികൊളുത്തും പ്രേമരൂപിണിയോ രാഗമോ രാക്കുയിലോ പൂനിലാവോ നീ.... പൂനിലാവോ നീ.... (കാവേരിനദിക്കരയില്‍......)