Nerathorungiyittum njaan kettathilla Nee paadum vasantha raagam Ravere kazhinjathalle En nenchile raappadiyurangiyille Mele poovarampil aaro maampoo vala kilukki Etho rakkadampin kompil Maanam mazha kudanju Chaamaram veeshuvaan vanna kaatte Enteyee muthine muthidalle Maarikkaril eripporaam Enthe ne varille hay hay (manjin mutheduthu...)
Language: Malayalam
മഞ്ഞിൻ മുത്തെടുത്ത് കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം തങ്കത്തോടയിട്ട് തിങ്കൾ പൊട്ടു തൊട്ട് നിന്നുവോ മുളങ്കാടോരം രാത്രിയിൽ പൊതിഞ്ഞു പൊന്നിനായ് വാർമുടിച്ചുരുൾ മെടഞ്ഞിടാം മെല്ലെ മെല്ലെ ഞാൻ ഉമ്മ വെയ്ക്കവേ മെയ്യുലഞ്ഞുവോ താഴം പൂവേ (മഞ്ഞിൻ മുത്തെടുത്ത് .....)
മാനത്തെ മണപ്പുറത്ത് തൂവെണ്ണിലാവ് രാമച്ചക്കുട നിവർത്തി നിൻ കണ്ണിൽ കൊളുത്തി വെയ്ക്കാൻ വെൺതാരകം വെള്ളോട്ടിൻ വിളക്കൊരുക്കി ഞാവൽ പൂമരങ്ങൾ മാറിൽ നാണം പൊതിഞ്ഞൊരുക്കീ കാണാതേന്മൊഴികൾ കാറ്റിൽ ഈണം മൊഴിഞ്ഞുണർത്തി ആതിരാക്കുന്നിലെ സന്ധ്യയല്ലേ വാരിളം ചുണ്ടിലെ ചോപ്പു തന്നൂ കൂടെ ഞാനും പീലിപ്പൂവും വാങ്ങാൻ നീ വരില്ലേ ഹായ് ഹായ് (മഞ്ഞിൻ മുത്തെടുത്ത് .....)
നേരത്തൊരുങ്ങിയിട്ടും ഞാൻ കേട്ടതില്ല നീ പാടും വസന്തരാഗം രാവേറെ കഴിഞ്ഞതല്ലെ എൻ നെഞ്ചിലെ രാപ്പാടിയുറങ്ങിയില്ലേ മേലേ പൂവരമ്പിൽ ആരോ മാമ്പൂ വള കിലുക്കീ ഏതോ രാക്കടമ്പിൻ കൊമ്പിൽ മാനം മഴ കുടഞ്ഞൂ ചാമരം വീശുവാൻ വന്ന കാറ്റേ എന്റെയീ മുത്തിനെ മുത്തിടല്ലേ മാരിക്കാറിൽ ഏറിപ്പോരാം എന്തേ നീ വരില്ലേ ഹായ് ഹായ് (മഞ്ഞിൻ മുത്തെടുത്ത് .....)