Mazhavilkkaavile thirikal thaazhave Nizhalaay raathri veenurangave.... Erithee kaattile kilikal veenupoy Padarum venalil pidanjupoy.... Oru mazha than kulirengo Oru malarin thanalengo Ariyaathe thirayunnu oru sneha saanthwanam Erithee kaattile kilikal veenupoy Padarum venalil pidanjupoy......
Language: Malayalam
മഴവിൽക്കാവിലെ തിരികൾ താഴവേ നിഴലായ് രാത്രി വീണുറങ്ങവേ.... എരിതീക്കാറ്റിലെ കിളികൾ വീണുപോയ് പടരും വേനലിൽ പിടഞ്ഞുപോയ്... ഒരു മഴതൻ കുളിരെങ്ങോ ഒരു മലരിൻ തണലെങ്ങോ അറിയാതെ തിരയുന്നു ഒരു സ്നേഹ സാന്ത്വനം മഴവിൽക്കാവിലെ തിരികൾ താഴവേ നിഴലായ് രാത്രി വീണുറങ്ങവേ....
നിറകൺപീലിയാൽ മറയും കാഴ്ചയാൽ അകലെ കാർമുകിൽ പടർന്നുവോ... അലിവിൻ വാനിടം കനിയും കാലമേ വരുവാനേറെയിന്നു വൈകിയോ..... മഴവിൽക്കാവിലെ തിരികൾ താഴവേ നിഴലായ് രാത്രി വീണുറങ്ങവേ....
കനലിൽ നീരിതൾ ചിറകും കരിയുമോ.... ഒരു നീർ ചാറ്റലും പൊഴിയാനില്ലയോ ജലമായ് ജീവനിൽ കനിവിൻ നീൾ വിരൽ തൊടുവാൻ നേരമേറെ വൈകിയോ....
മഴവിൽക്കാവിലെ തിരികൾ താഴവേ നിഴലായ് രാത്രി വീണുറങ്ങവേ.... എരിതീക്കാറ്റിലെ കിളികൾ വീണുപോയ് പടരും വേനലിൽ പിടഞ്ഞുപോയ്... ഒരു മഴതൻ കുളിരെങ്ങോ ഒരു മലരിൻ തണലെങ്ങോ അറിയാതെ തിരയുന്നു ഒരു സ്നേഹ സാന്ത്വനം... എരിതീ കാറ്റിലെ കിളികൾ വീണുപോയ് പടരും വേനലിൽ പിടഞ്ഞുപോയ്......