നിനക്കു വേണ്ടി ജനിച്ചൂ ഞാന്‍ ..നിനക്കു വേണ്ടി തുടിച്ചൂ ഞാന്‍ നിരവധി ജന്മം ഇതുപോല്‍ നിന്നെ നിഴലായ് തുടരുകയല്ലോ ഞാന്‍ നിനക്കു വേണ്ടി ജനിക്കാം ഞാന്‍ ..നിനക്കു വേണ്ടി തുടിക്കാം ഞാന്‍ നിരവധി ജന്മം ഇതുപോല്‍ നിന്നെ നിഴലായ് തുടരുകയല്ലോ ഞാന്‍ അറിയുന്നൂ ഞാന്‍ അറിയുന്നൂ..അനുപമമാകും ഈ ബന്ധം .. (സൂര്യകാന്തിപ്പൂവിരിയും...)
മാനം പന്തലൊരുക്കുന്നു..മേഘം പനിനീര്‍ പെയ്യുന്നു മിഴികള്‍ കൊണ്ടു് മാല കൊരുത്തു് നീയെന്‍ മാറില്‍ ചാര്‍ത്തുന്നു ആ...ആ..ആ...ആ.... മാനം പന്തലൊരുക്കുന്നു..മേഘം പനിനീര്‍ പെയ്യുന്നു മിഴികള്‍ കൊണ്ടു് മാല കൊരുത്തു് നീയെന്‍ മാറില്‍ ചാര്‍ത്തുന്നു കേള്‍ക്കുന്നു ഞാന്‍ കേള്‍ക്കുന്നു നിന്‍ മാനസമന്ത്രം കേള്‍ക്കുന്നു (സൂര്യകാന്തിപ്പൂവിരിയും...)