Premathal

1988
Lyrics
Language: English

Oh ehehey.....aa hahahaa.....
Premathaal vidarnnathalle
Preethiyaal alinjathalle...
Madhura thirayaal...manassin vaniyil....oh....
Madhura thirayaal manassin vaniyil
Swargga chaaruthayil pranaya mekhalayil...
Ozhuki vanna mahithe.....azhake.....
I love you.....
Azhake.....
I love you.....

Premathaal vidarnnathalle
Preethiyaal alinjathalle...
Madhura thirayaal...manassin vaniyil....
Madhura thirayaal manassin vaniyil
Swargga chaaruthayil pranaya mekhalayil...
Ozhuki vanna priyane.....naadhaa.....
I love you.....
Naadhaa.....
I love you.....

Ee maadhuriyil ee aardrathayil
Nee poothu nilkke....
En chethanayil pon viralukalaal
Aanandam nalke.....(ee maadhuriyil...)
Kandathu karalin varnnangal
Nee thannathu uyirin pulakangal...(kandathu...)
Marannuu....athinaal njaanenne....
Premathaal vidarnnathalle...
Preethiyaal alinjathalle...

En kanninayil en akathaliril
Nee thulumpi nilkke....
En udal thazhuki ee kuliraruli
Nee chernnu nilkke...(en kanninayil..)
Mohathin valayonnil njaan veezhke
Ee mohathil manassukal onnaake..(mohathin..)
Ente....jeevan nee alle.....
(premathaal vidarnnathalle.....)
Language: Malayalam

ഓ..എഹെഹേ......ആ ഹഹഹാ...
പ്രേമത്താല്‍ വിടർന്നതല്ലേ...
പ്രീതിയാല്‍ അലിഞ്ഞതല്ലേ...
മധുരത്തിരയാല്‍...മനസ്സിന്‍ വനിയില്‍....ഓ....
മധുരത്തിരയാൽ‌ മനസ്സിന്‍ വനിയിൽ‌
സ്വര്‍ഗ്ഗചാരുതയില്‍ പ്രണയമേഖലയില്‍...
ഒഴുകിവന്ന മഹിതേ.....അഴകേ.....
ഐ ലവ് യൂ.....
അഴകേ.....
ഐ ലവ് യൂ.....

പ്രേമത്താല്‍ വിടർന്നതല്ലേ...
പ്രീതിയാല്‍ അലിഞ്ഞതല്ലേ...
മധുരത്തിരയാല്‍...മനസ്സിന്‍ വനിയില്‍....
മധുരത്തിരയാൽ‌ മനസ്സിന്‍ വനിയിൽ‌
സ്വര്‍ഗ്ഗചാരുതയില്‍ പ്രണയമേഖലയില്‍...
ഒഴുകിവന്ന പ്രിയനേ.....നാഥാ.....
ഐ ലവ് യൂ..........
നാഥാ.....
ഐ ലവ് യൂ..........

ഈ മാധുരിയില്‍ ഈ ആര്‍ദ്രതയില്‍
നീ പൂത്തു നില്‍ക്കേ....
എന്‍ ചേതനയില്‍ പൊന്‍ വിരലുകളാല്‍
ആനന്ദം നല്‍കേ.....(ഈ മാധുരിയില്‍...)
കണ്ടതു് കരളിന്‍ വര്‍ണ്ണങ്ങള്‍
നീ തന്നതു് ഉയിരിന്‍ പുളകങ്ങള്‍...(കണ്ടതു്...)
മറന്നൂ....അതിനാല്‍ ഞാനെന്നെ....
പ്രേമത്താല്‍ വിടർന്നതല്ലേ...
പ്രീതിയാല്‍ അലിഞ്ഞതല്ലേ...

എന്‍ കണ്ണിണയില്‍ എന്‍ അകതളിരില്‍
നീ തുളുമ്പി നില്‍ക്കേ....
എന്‍ ഉടല്‍ തഴുകി ഈ കുളിരരുളി
നീ ചേര്‍ന്നു നില്‍ക്കേ...(എന്‍ കണ്ണിണയില്‍..)
മോഹത്തിന്‍ വലയൊന്നില്‍ ഞാന്‍ വീഴ്കേ
ഈ മോഹത്തില്‍ മനസ്സുകള്‍ ഒന്നാകെ..(മോഹത്തിന്‍..)
എന്റെ....ജീവന്‍ നീ അല്ലേ.....
(പ്രേമത്താല്‍ വിടർന്നതല്ലേ.....)
Movie/Album name: Dheera Prathijna
Artists