തെന്നലേ...മണിത്തെന്നലേ.... നിന്റെ നെഞ്ചിലെ പൂമണം ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണു്....ഓ... എന്തിനാണു്....(2) കുഞ്ഞിലേ....നമ്മൾ കുഞ്ഞിലേ.... കളിക്കൂട്ടു കൂടി നടക്കുമ്പം നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല... നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല.... (തെന്നലേ....)
ചെമ്പുലരി കുങ്കുമം നീ എവിടെ വെച്ചു മറന്നു സൂര്യൻ ചോദിച്ചു പെണ്ണേ.... ചെമ്പുലരി കുങ്കുമം നീ എവിടെ വെച്ചു മറന്നു സൂര്യൻ ചോദിച്ചു പെണ്ണേ.... ചേറു പുരണ്ടൊരീ കയ്യിലെ ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തി ചേറു പുരണ്ടൊരീ കയ്യിലെ ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തി... ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തി.... (തെന്നലേ...)
വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമിത്തിങ്കളിനെ നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ലാ... വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമിത്തിങ്കളിനെ നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ലാ... പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി പഞ്ചമിത്തിങ്കളിനെ രാകി മിനുക്കി ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി.... (തെന്നലേ...)