തട്ടം കൊണ്ട് മറഞ്ഞ മുഖം വാനിൽ നിലാവ് ആരു പറഞ്ഞതറിഞ്ഞു നീ എൻ്റെ കിനാവ് കണ്ടമാത്രയിലീ മുഖം കൊണ്ടതെന്നുടെ നെഞ്ചിലോ കൊതി കൊണ്ടു ഞാൻ ഇടനെഞ്ചിൽ നീ ചേരാൻ എന്നിലെ എന്നിലോ റൂഹ് പോൽ ചേർന്നു നീ
അനുരാഗപ്പൂവു നുള്ളിടാം അകതാരിൽ തേൻ നിറച്ചിടാം ഒന്നു മിണ്ടാൻ ഒന്നു തൊടാൻ കനവിൻ്റെ പട്ടുനൂലിൽ ഞാൻ ഒരു മിന്നും താലി കോർത്തിടാം ചാർത്തീടുവാൻ മിന്നായ് നിൻ കഴുത്തിൽ മഞ്ഞുപോലെ കുഞ്ഞുപൂവിൻ മുത്തുകൾ തെന്നൽ പോലെ എൻ്റെ മാറിൽ ഓർമ്മകൾ എന്നിലെ എന്നിലോ റൂഹ് പോൽ ചേർന്നു നീ
ഇഷ്കിൻ്റെ പൂവു നുള്ളിടാം അകതാരിൽ തേൻ നിറച്ചിടാം ഒന്നു മിണ്ടാൻ ഒന്നു തൊടാൻ കനവിൻ്റെ പട്ടുനൂലിൽ ഞാൻ മിസരിപ്പൊൻ താലി കോർത്തിടാം ചാർത്തീടുവാൻ മിന്നായ് നിൻ കഴുത്തിൽ മഞ്ഞുപോലെ കുഞ്ഞുപൂവിൻ മുത്തുകൾ തെന്നൽ പോലെ എൻ്റെ മാറിൽ ഓർമ്മകൾ എന്നിലെ എന്നിലോ റൂഹ് പോൽ ചേർന്നു നീ