നാടും വീടും കാക്കും ഭഗവതി തിരുമുടിയേ നമ്മുടെ കല്പന പോലെ പെണ്ണിവൾ അമ്പിളിയേ കണ്ണു കലങ്ങിയടഞ്ഞാൽ കന്മദ മഴ പോലെ ചുണ്ടു തുളുമ്പി വെളുത്താൽ പുഞ്ചിരി പുഴ പോലെ ചങ്ങാതി കൂട്ടിനു പോരുന്നോ (പൂത്താങ്കിരിയേ...)
പൂക്കോലം കെട്ടാഞ്ഞാൽ ഇന്നു പുലപേടി നായ്ക്കോലം കെട്ടിയോനു വാതില്‍പ്പടി കാവൽ പോക്രോം പോക്രോം കൂറും മാക്രോച്ചി തവളേ നീ മാത്രം മുങ്ങി മരിക്കും ആക്രോശക്കൊതിയാ ഇനി നാടറിയും വീടറിയും വീടുകളെല്ലാം തേടി വരും ഊടുവഴിയ്ക്കൂടാളൊഴുകുമ്പോൾ പോകും പോക്കിൽ പാറിപ്പോണോരേ (പൂത്താങ്കിരിയേ...)