Kanivu Nirayum

1961
Lyrics
Language: English

Kanivu nirayum manassinullil
Kamala nayanan vaanidum
Avaneyariyum manujaravanu
Snehamennu peridum
Kanivu nirayum manassinullil
Kamala nayanan vaanidum

Thannudaluyir sakalameeshante
Ponnadikalil cherthidum aa...aaa.
Dhanyapaadangal sevacheyvathe
Punyamenthithin meetheyaam?
Kanivu nirayum manassinullil
Kamala nayanan vaanidum

Thaarmakal vannu maaril arppicha
Komala premamaalyavum
Annu kopichu mannu thinnumpol
Amma charthiya paasavum
Bhakthanekumee pashamaarnnidum
Sakthinedukillennume
Kanivu nirayum manassinullil
Kamala nayanan vanidum

Snehamaanu saaramulakil
Snehamaanu daivadam
Kanivu nirayum manassinullil
Kamala nayanan vaanidum
Language: Malayalam

കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും
അവനെയറിയും മനുജരവനു്
സ്നേഹമെന്നുപേരിടും
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും

തന്നുടലുയിര്‍ സകലമീശന്റെ
പൊന്നടികളില്‍ ചേര്‍ത്തിടും
ആ....ആ......
ധന്യപാദങ്ങള്‍ സേവചെയ്യാതെ
പുണ്യമെന്തിതിന്‍ മീതെയാം
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും

താര്‍മകള്‍ വന്നു മാറിലര്‍പ്പിച്ച
കോമളപ്രേമമാല്യവും
അന്നുകോപിച്ചു മണ്ണുതിന്നുമ്പോള്‍
അമ്മചാര്‍ത്തിയ പാശവും
ഭക്തനേകുമീ പാശമാര്‍ന്നിടും
സക്തിനേടുകിലെന്നുമേ
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും

സ്നേഹമാണു സാരമുലകില്‍
സ്നേഹമാണു ദൈവതം
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും
Movie/Album name: Bhakthakuchela
Artists