SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaanana Sandhyakal Malayude Madiyil 2024
Kaananasandhyakal malayude madiyil mazhavilppeeli kudanju Akale parannu parannu chellaan kuninju peeli perukkaan Koode poraamo....karineela poonkuruvee... Thadashilakaliloode veyilazhikaliloode Pathanju pathanju kunungi nilkkum neercholakale Aranya neelima olichu vechoru sugandha lahari kalarnnum Manushya bhaashayil thelinjidaathoru rahasya kavitha virinju Viralidakaliloode cheru thullikal pole Uthirnnu kozhinju maranju pokum samaya peythil Varanda naagara jeevitha baadhayil vasantha bhangi marannu Vilippoo shadwala vihaarabhoomikal punarjanikkaay namme.... Kaananasandhyakal malayude madiyil mazhavilppeeli kudanju Akale parannu parannu chellaan kuninju peeli perukkaan Koode poraamo....karineela poonkuruvee... കാനനസന്ധ്യകൾ മലയുടെ മടിയിൽ മഴവിൽപ്പീലി കുടഞ്ഞു അകലെ പറന്നു പറന്നു ചെല്ലാൻ കുനിഞ്ഞു പീലി പെറുക്കാൻ കൂടെ പോരാമോ....കരിനീലപ്പൂങ്കുരുവീ... തടശിലകളിലൂടെ വെയിലഴികളിലൂടെ പതഞ്ഞു പതഞ്ഞു കുണുങ്ങി നിൽക്കും നീർച്ചോലകളേ അരണ്യനീലിമ ഒളിച്ചു വെച്ചൊരു സുഗന്ധ ലഹരി കലർന്നും മനുഷ്യഭാഷയിൽ തെളിഞ്ഞിടാത്തൊരു രഹസ്യ കവിത വിരിഞ്ഞൂ.... വിരലിടകളിലൂടെ ചെറുതുള്ളികൾ പോലെ ഉതിർന്നു കൊഴിഞ്ഞു മറഞ്ഞു പോകും സമയപ്പെയ്ത്തിൽ വരണ്ടനാഗര ജീവിതബാധയിൽ വസന്തഭംഗി മറന്നൂ വിളിപ്പൂ ശാദ്വല വിഹാരഭൂമികൾ പുനർജനിക്കായ് നമ്മെ.... കാനനസന്ധ്യകൾ മലയുടെ മടിയിൽ മഴവിൽപ്പീലി കുടഞ്ഞു അകലെ പറന്നു പറന്നു ചെല്ലാൻ കുനിഞ്ഞു പീലി പെറുക്കാൻ കൂടെ പോരാമോ....കരിനീലപ്പൂങ്കുരുവീ...
Movie/Album name: Badal
Artists