Thirumalavaasa

2005
Lyrics
Language: Malayalam

ഉം...ഉം..ആ...ആ...ആ...
തിരുമലവാസാ.....
തിരുമലവാസാ സുമധുരഹാസാ
ഈ ആരതി കൈക്കൊൾക
ശ്രിതജനപോഷാ ജയജഗദീശാ
വരദായക കനിയൂ നീ

അരികിൽ വരാനെൻ പദയാത്ര
പരമം അൻപാർന്നരുളേണെ
ഞാൻ വണങ്ങുമീ ലോകനാഥനെൻ
ഹൃദയകോവിലിൽ ദീപമാകണേ
(തിരുമലവാസാ..)

ആ പദതളിരിൽ മലരായി
ആ തിരുനാമ ധ്വനിയായി
ഈരേഴുലോകവും കാത്തുപോരുന്ന
പ്രണവരൂപനെൻ പ്രാണനാകണേ
(തിരുമലവാസാ..)
Movie/Album name: Brahmam
Artists