Kannampothiyilele

1976
Lyrics
Language: English

Kannaampothiyilele kaattukurinjiyilele
Njan vitta kallane odichadi pidichondu vaa pidichondu vaa

Olicholu poyolicholu
Ammachiplavinte pinnale
Katturumbirukkiyalum mindaruthe
Ammavan vannalum anangaruthe
Odikko odikko

Onnaam kallane njaan pidiche
Onnaam kaliyil mon jayiche
Kannampothiyilele kaattukurinjiyilele
Kannipppennine odichadi pidichondu vaa
Pidichondu vaa

Njaanum poyonnolichalo enne
Odivannonnu pidikkamo>?
Kayyetha doorathu ninnalo
Nee kaanamarayatholichalo
Ethukonilolichalum enne
Venamenkil pidichoode?
Kayyode njanodi pidichennal
Enthanenikku nin sammanam?
Kaykkum kamarkkum kudukude madhurikkum
Kannimelunnimanga
Um pora
Aanakkedukkuvolam ponnu tharaam
Aalalankarathodethirelkkam
Vende venda
Pinne? pinne.....
Aa manichundilorumma mathi
Umma mathi umma mathi.......
Language: Malayalam

കണ്ണാം പൊത്തിയിലേലേ
കാട്ടുകുറുഞ്ഞിയിലേലേ
ഞാന്‍ വിട്ട കള്ളനെ ഓടി ചാടി
പിടിച്ചോണ്ടുവാ പിടിച്ചോണ്ടു വാ

ഒളിച്ചോളൂ പോയൊളിച്ചോളൂ
അമ്മച്ചിപ്ലാവിന്റെ പിന്നാലേ
കട്ടുറുമ്പിറുക്കിയാലും മിണ്ടരുതേ
അമ്മാവന്‍ വന്നാലുമനങ്ങരുതേ
ഓടിക്കോ ഓടിക്കോ.....

ഒന്നാം കള്ളനെ ഞാന്‍ പിടിച്ചേ
ഒന്നാം കളിയില്‍ മോന്‍ ജയിച്ചേ
കണ്ണാം പൊത്തിയിലേലേ
കാട്ടുകുറുഞ്ഞിയിലേലേ
കന്നിപ്പെണ്ണിനെ ഓടിച്ചാടി
പിടിച്ചോണ്ടു വാ പിടിച്ചോണ്ടു വാ

ഞാനും പോയൊന്നൊളിച്ചാലോ
എന്നെ ഓടിവന്നൊന്നു പിടിക്കാമോ?
കൈയ്യെത്താ ദൂരത്തു നിന്നാലോ
നീ കാണാമറയത്തൊളിച്ചാലോ
ഏതുകോണിലൊളിച്ചാലും
എന്നെ വേണമെങ്കില്‍ പിടിച്ചൂടേ
കയ്യോടെ ഞാനോടി പിടിച്ചെന്നാല്‍
എന്താണെനിക്കു നിന്‍ സമ്മാനം?
കയ്ക്കും കമര്‍ക്കും കുടു കുടെ മധുരിക്കും
കണ്ണിമേലുണ്ണിമാങ്ങാ
ഉം പോരാ.....
ആനക്കെടുക്കുവോളം പൊന്നു തരാം
ആളലങ്കാരത്തോടെതിരേല്‍ക്കാം
വേണ്ടേ വേണ്ടാ....
പിന്നേ? പിന്നെ...
ആ മണീച്ചുണ്ടിലൊരുമ്മ മതി ഉമ്മ മതി ഉമ്മ മതി
Movie/Album name: Ammini Ammaavan
Artists