Thaliyoor bhagavathikku

2000
Lyrics
Language: English

Thaliyoor bhagavathikku thaalappoliyinnalle
Kanivullorammaykku thirunaalum vannallo
Karalakamaliyanu kanavukalunaranu
Nirakathirozhukanu maanathu
Rasamdhu vazhiyana kalichirikalumaay
Kathiroli chitharana mozhimazha thazhuki
Kanivode varamekan
Arikil nee varoo devee
Thirumunnil thirayaattam unaroo
Varamellaam thannaruloo devee
(thaliyoor...)

Chaanchaadum mohathin
Then pookkalumaay
Paadasaram kadha paadi
Amganamaar nadamaadee
Karalakamaliyanu kanavukalunaranu
Nirakathirozhukanu manathu
Rasamdhu vazhiyana kalichirikalumaay
Kathiroli chitharana mozhimazha thazhuki
(thaliyoor...)

Adimalar paniyaam devee nin
Thirumey darshanamekoo nee
Athinnu valsaa iniyum nee
Thapassirunne mathiyaakoo valsaa
(thaliyoor..)
Language: Malayalam

തളിയൂര്‍‌ ഭഗവതിയ്ക്ക് താലപ്പൊലിയിന്നല്ലേ
കനിവുള്ളോരമ്മയ്ക്ക് തിരുനാളും വന്നല്ലോ
കരളകമലിയണ് കനവുകളുണരണ്
നിറകതിരൊഴുകണ് മാനത്ത്
രസമധു വഴിയണ കളിചിരികളുമായ്
കതിരൊളി ചിതറണ മൊഴിമഴ തഴുകി
കനിവോടെ വരമേകാന്‍
അരികില്‍ നീ വരൂ ദേവീ
തിരുമുന്നില്‍ തിറയാട്ടം - ഉണരൂ
വരമെല്ലാം തന്നരുളൂ ദേവീ
(തളിയൂര്‍)

ചാഞ്ചാടും മോഹത്തിന്‍
തേന്‍ ചോരും പൂക്കളുമായ്
പാദസരം കഥ പാടി
അംഗനമാര്‍ നടമാടി
കരളകമലിയണ് കനവുകളുണരണ്
നിറകതിരൊഴുകണ് മാനത്ത്
രസമധു വഴിയണ കളിചിരികളുമായ്
കതിരൊളി ചിതറണ മൊഴിമഴ തഴുകി
(തളിയൂര്‍)

അടിമലര്‍ പണിയാം ദേവീ നിന്‍
തിരുമെയ്‌ദര്‍ശനമേകൂ നീ
അതിന്നു വത്സാ ഇനിയും നീ
തപസ്സിരുന്നേ മതിയാകൂ - വത്സാ
(തളിയൂര്‍)
Movie/Album name: Daadaasaahib
Artists