മിന്നാമിന്നി പൂ മിഴികളില്‍ മിന്നുന്ന നേരം കനക നിറം കവിളിണയില്‍ കലരുന്നനാളില്‍ മുളയ്ക്കും മനസ്സില്‍ മദനവികാരം (മിന്നാമിന്നി )
താരുടലില്‍ പൂഞ്ചൊടിയില്‍ തേനുറയുമ്പോള്‍ ഒരു കുമ്പിള്‍ തൂ മധുരം നീ കടം തരൂ താരുടലില്‍ പൂഞ്ചൊടിയില്‍ തേനുറയുമ്പോള്‍ ഒരു കുമ്പിള്‍ തൂ മധുരം നീ കടം തരൂ തനിത്തങ്കമേനിയില്‍ തിളയ്കുന്ന പ്രായമേ വിലാസലോലയായൊഴുകും ഒരു ചെറുപുഴ നീയഴകേ (മിന്നാമിന്നി )
നിന്നരികില്‍ നീ പകരും പൂങ്കുളിരേൽക്കാന്‍ പ്രിയതോഴി ചാരുമുഖി നീയിടം തരൂ നിന്നരികില്‍ നീ പകരും പൂങ്കുളിരേൽക്കാന്‍ പ്രിയതോഴി ചാരുമുഖി നീയിടം തരൂ നുണക്കുഴിപ്പൂക്കളില്‍ ഒളിക്കുന്ന നാണമേ വിനോദ കേളിയാടി വരൂ ഒരു കുളിരല നീയമലേ (മിന്നാമിന്നി )