Poorangalude Pooram

2013
Lyrics
Language: English

Poorangade pooramulloru naadu nammude naadu
Onathinu puliyiranganorooru nammude ooru
Ipparanja naadinu kara ezhumottukku peru
Kaanananki kaananam gadi thrishivaperooru
Naadinottha naduvilu pachakkoda pidikkana kaadu
Vattathilu kooduvaanavidedavumondorupaadu
Thekkinkaadu thekkinkaadennu paranjuporana peru
Koodananki koodanam gadi thrishivaperooru

Kaanthaa...njaanum poraam
Thrishivaperoor pooram kaanaan...
Kaanthe...neeyum poru
Thrishivaperoor pooram kaanaan...

Puthanpalli othupalli pinnampalangalu kaavu
Pathu pathinaayiram vannu pokum pattanam joru
Paattu kali naadakam nallassal vaayanashaala
Aana mayil ottakam kaliyaadana mrigashaala...
Aanakkampam kampakkettilum kampamullavarere
Chankidippintocha ulsava chenda kottana pole
Ethra paranjaalum parayaathathothiri vere
Pokanenkil pokanam gadi thrishivaperooru...

Kaanthaa...njaanum poraam
Thrishivaperoor pooram kaanaan...
Kaanthe...neeyum poru
Thrishivaperoor pooram kaanaan...(2)
Language: Malayalam

പൂരങ്ങടെപൂരമുള്ളൊരു നാടു നമ്മുടെ നാടു്
ഓണത്തിനു് പുലിയിറങ്ങണൊരൂരു നമ്മുടെ ഊരു്
ഇപ്പറഞ്ഞ നാടിനു് കരയേഴുമൊട്ടുക്കു പേരു്
കാണണങ്കി കാണണം ഗഡി തൃശ്ശിവപേരൂരു്...
നാടിനൊത്ത നടുവിലു് പച്ചക്കൊടപിടിക്കണ കാടു്
വട്ടത്തിലു് കൂടുവാനവിടെടവുമൊണ്ടൊരുപാടു്
തേക്കിൻകാടു് തേക്കിൻകാടെന്നു പറഞ്ഞുപോരണ പേരു്
കൂടണങ്കി കൂടണം ഗഡി തൃശ്ശിവപേരൂരു്...

കാന്താ...ഞാനും പോരാം
തൃശിവപേരൂർ പൂരം കാണാൻ...
കാന്തേ...നീയും പോരു്
തൃശ്ശിവപേരൂർ പൂരം കാണാൻ...

പുത്തൻപള്ളി ഓത്തുപള്ളി പിന്നമ്പലങ്ങളു് കാവു്
പത്തുപതിനായിരം വന്നുപോകും പട്ടണം ജോറു്
പാട്ടു് കളി നാടകം നല്ലസ്സൽ വായനശാല
ആന മയിൽ ഒട്ടകം കളിയാടണ മൃഗശാല...
ആനക്കമ്പം കമ്പക്കെട്ടിലും കമ്പമുള്ളവരേറെ
ചങ്കിടിപ്പിന്റൊച്ചയുത്സവ ചെണ്ട കൊട്ടണപോലെ
എത്രപറഞ്ഞാലും പറയാത്തതൊത്തിരി വേറെ
പോകണെങ്കി പോകണം ഗഡി തൃശ്ശിവപേരൂരു്...

കാന്താ...ഞാനും പോരാം
തൃശിവപേരൂർ പൂരം കാണാൻ...
കാന്തേ...നീയും പോരു്
തൃശ്ശിവപേരൂർ പൂരം കാണാൻ....(2)
Movie/Album name: Punyaalan Agarbathis
Artists