തെന്നലോ നിന് തേങ്ങലോ ഈ അല്ലില്ത്തങ്ങി നില്പൂ താരമോ നിന് ബാഷ്പമോ ഈ രാവില്‍ മങ്ങി നില്പൂ നാദമാകാന്‍ നിന്റെ ചുണ്ടില്‍ വെമ്പിടുന്ന മൌനം കാണാതെ നിന്നംഗ ലാവണ്യം നിര്‍മ്മാല്യമാക്കി പോയതാരോ!
ലാലലലാലലലാ........
പുഷ്പമോ നിന് സ്വപ്നമോ ഈ കാട്ടുവള്ളി തോറും ഓളമോ നിന് ഓര്‍മ്മയോ ഈ തീരഭൂവിലെങ്ങും ഗാനമാകാന്‍ നിന്റെ നെഞ്ചിന് കൂട്ടില്‍ മേവും രാഗം കേള്‍ക്കാതെ ചേതസ്സില്‍ നീലിച്ച പാടൊന്നു നല്കി പോയതാരോ!