Kolussaninje Kassavaninje

2025
Lyrics
Language: Malayalam

കൊലുസ്സണിഞ്ഞേ കസവണിഞ്ഞേ
വളയണിഞ്ഞേ വരാം...
മനമറിഞ്ഞേ കനവുണർന്നേ വരാം
ചറപറാന്നെ വറവിടുന്നേ
കറികൾ കൂട്ടി തൊടാം
കള്ളു മോന്തി ആട്ടമാടുന്നു നാം
ഈന്തോല പന്തലൊരുക്കി കല്യാണം വന്നേ
മാംഗല്യ ചേലയുടുത്തൊരു
പെണ്ണും വന്നെന്നേ
പായാരം ചൊല്ലും നമ്മള് കൂടെ കൂടുന്നേ
പുതുനാടാണേ മധുവിധുവാണേ
മനസ്സുകളൊന്നാണേ
നവവധുവാണേ ഇള മനമാണേ
പൂന്തേൻ മധുവാണേ
നറുമലരാണേ തേൻകനിയാണേ
പെണ്ണിന്നഴകാണേ
ചെറുതാളത്തിൽ കൈകൊട്ടീടാം
ആനന്ദമാടീടാം

തലയാടും വരെയും സുരപാനം ചെയ്യുന്നേ
കുഴലൂതും പാമ്പിൻ പാട്ടുകൾ പാടുന്നേ
കുന്നോളം ചോറിൽ നറുനെയ്യ് മണക്കുന്നേ
സാമ്പാറും കൂട്ടി പള്ള നിറയ്ക്കുന്നേ
മണിയറ വാതിൽ ചാരുമ്പോൾ
പൂവുകൾ നർത്തന മാടുമ്പോൾ
ചുവടുകളിൽ നവശില്പം
ഇത് മനസ്സുകൾ ചേരും രാവ്
പുതുനാടാണേ മധുവിധുവാണേ
മനസ്സുകളൊന്നാണേ
നവവധുവാണേ ഇള മനമാണേ
പൂന്തേൻ മധുവാണേ
നറുമലരാണേ തേൻകനിയാണേ
പെണ്ണിന്നഴകാണേ
ചെറുതാളത്തിൽ കൈകൊട്ടീടാം
ആനന്ദമാടീടാം
കൊലുസ്സണിഞ്ഞേ കസവണിഞ്ഞേ
വളയണിഞ്ഞേ വരാം...
മനമറിഞ്ഞേ കനവുണർന്നേ വരാം
ചറപറാന്നെ വറവിടുന്നേ
കറികൾ കൂട്ടി തൊടാം
കള്ളു മോന്തി ആട്ടമാടുന്നു നാം
ഈന്തോല പന്തലൊരുക്കി കല്യാണം വന്നേ
മാംഗല്യ ചേലയുടുത്തൊരു
പെണ്ണും വന്നെന്നേ
പായാരം ചൊല്ലും നമ്മള് കൂടെ കൂടുന്നേ
പുതുനാടാണേ മധുവിധുവാണേ
മനസ്സുകളൊന്നാണേ
നവവധുവാണേ ഇള മനമാണേ
പൂന്തേൻ മധുവാണേ
നറുമലരാണേ തേൻകനിയാണേ
പെണ്ണിന്നഴകാണേ
ചെറുതാളത്തിൽ കൈകൊട്ടീടാം
ആനന്ദമാടീടാം
പുതുനാടാണേ മധുവിധുവാണേ
മനസ്സുകളൊന്നാണേ
നവവധുവാണേ ഇള മനമാണേ
പൂന്തേൻ മധുവാണേ
നറുമലരാണേ തേൻകനിയാണേ
പെണ്ണിന്നഴകാണേ
ചെറുതാളത്തിൽ കൈകൊട്ടീടാം
ആനന്ദമാടീടാംപുതുനാടാണേ മധുവിധുവാണേ
മനസ്സുകളൊന്നാണേ
നവവധുവാണേ ഇള മനമാണേ
പൂന്തേൻ മധുവാണേ
നറുമലരാണേ തേൻകനിയാണേ
പെണ്ണിന്നഴകാണേ
ചെറുതാളത്തിൽ കൈകൊട്ടീടാം
ആനന്ദമാടീടാം
Movie/Album name: Madhurakkanakku
Artists