കുതിരയുമായ് പറപറക്കും അലകടൽ നീന്തും ആകാശക്കിണ്ണം മോഷ്ടിക്കും ഞാൻ ഹോയ് വരുമൊരു നാൾ നാടിൽ ഞാനാകും രാജാവ് (കുതിരയുമായ്..)
അരമനകളിൽ ഒളിച്ചിറങ്ങണ കറുത്ത കള്ളനല്ല ഞാൻ ഇരട്ട തോക്കിലു തിരയൊഴിക്കണ വെളുത്ത ജേതാവ് റോബിൻ ഹുഡാണു ജെന്റിൽമാനാണ് സൈലന്റ് തീഫാണേ റോബറി കിംഗാണു ഓ മുക്കാല പാടണ മുറച്ചെറുക്കനാണേ ഹോയ് (കുതിരയുമായ്..)
ഇത്തിരിക്കള്ളനു ചൂട്ടു പിടിക്കാൻ കറങ്ങി നിന്നവരേ ഞാൻ ചിരിച്ചു കാണിച്ചു കഴുത്തറക്കണ പെരുത്ത കള്ളനല്ല കായംകുളി കൊച്ചുണ്ണീ നാട്ടിലൊരു നല്ലുണ്ണി ഹോയ് ചിന്ന റോജാവുക്ക് രാജകുമാരൻ (കുതിരയുമായ്..)