Vaidoorya Khanikal

0
Lyrics
Language: Malayalam

വൈഡൂര്യഖനികൾ പെറ്റുവളർത്തും

വൈശാഖപൗർണ്ണമാസീ

വജ്ര കുണ്ഡലം ചൂടി പുഷ്പ മഞ്ജീരം ചാർത്തി

കല്പവൃക്ഷചുവട്ടിൽ നീ വന്നാലും കുളിര്

കോരിത്തന്നാലും

സ്വർഗ്ഗസഭാതലത്തിലീ ഉർവശിയും മേനകയും

സ്വപ്നവാസവദത്തമാടും നേരം

സ്വർണ്ണമേഘത്തിരശ്ശീല പറക്കും

ഇന്ദ്രലോകകല്പടവുകൾക്കരികിൽ നിന്റെ

ശുദ്ധമദ്ദളത്തിൻ പ്രണവമംഗള

ശ്രുതി മുഴക്കൂ ശ്രുതി മുഴക്കൂ (വൈഡൂര്യ..)

വെള്ളിയരഞ്ഞാണങ്ങളും ചിത്ര കളകാഞ്ചികളും

ലല്ലലല്ലലാം നൃത്തമാടും നേരം

ക്ഷീരസാഗരത്തിരമാലക്കൈകൾ

വാരിത്തൂകും രത്നമണികൾക്കരികിൽ നിന്റെ

ചങ്ങലവട്ടകയിൽ ചന്ദ്ര ചന്ദന

ത്തിരി കൊളുത്തൂ തിരി കൊളുത്തൂ (വൈഡൂര്യ..)
Movie/Album name: Kacha Devayani
Artists