തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മയങ്ങിക്കിടപ്പതു പൊട്ടിത്തകര്‍ന്ന കിനാവുമാത്രം
താഴത്തുവീണുതകര്‍ന്നോരാശയ്ക്കു താരാട്ടുപാടും നീ എന്നെ നോക്കി ഓ.....ഓ.... പട്ടുകുപ്പായവും പാവക്കിടാങ്ങളും പൊട്ടിച്ചിരിക്കയാണെന്നുമെന്നും തൊട്ടിലില്‍...........
നിന്നെ പ്രതീര്‍ക്ഷിച്ചു സൂക്ഷിച്ചു വെച്ചൊരെന്‍ ഉമ്മകളൊക്കെ വൃഥാവിലായോ തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതെന്‍ പൊട്ടിത്തകര്‍ന്ന കിനാവുമാത്രം