Kalimuttathambili Kaliyadi Vannappol

2018
Lyrics
Language: Malayalam

കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോൾ
കളിക്കൂട്ടുകാരാ നീ എങ്ങു പോയി
കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോൾ
കളിക്കൂട്ടുകാരാ നീ എങ്ങു പോയി
കളിക്കൂട്ടുകാരീ നീ എങ്ങു പോയി
കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും
കരളിന്റെ കാതിൽ നിറഞ്ഞു നിന്നു
കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും
കരളിന്റെ കാതിൽ നിറഞ്ഞു നിന്നു

കനവിൽ നീ വന്നൊന്നു കാതോരം നിന്നപ്പോൾ
കവിളിൽ ഞാനൊരു കടം വാങ്ങിയില്ലേ
കനവിൽ നീ വന്നൊന്നു കാതോരം നിന്നപ്പോൾ
കവിളിൽ ഞാനൊരു കടം വാങ്ങിയില്ലേ
കവിതയായ് വന്നു നീ കണ്ണീർ പൊഴിച്ചപ്പോൾ
കരയാതെയെൻ കണ്ണും നനഞ്ഞു പോയി - ഇന്നും
കരയാതെയെൻ കണ്ണും നനഞ്ഞു പോയി
കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോൾ
കളിക്കൂട്ടുകാരീ നീ എങ്ങു പോയി
കളിക്കൂട്ടുകാരാ നീ എങ്ങു പോയി

കുഞ്ഞിളം തെന്നലിൽ കളിത്തോഴിയെന്നെ നീ
കളിയൂഞ്ഞാൽപ്പാട്ടിൽ ഉറക്കിത്തരൂ
കുഞ്ഞിളം തെന്നലിൽ കളിത്തോഴിയെന്നെ നീ
കളിയൂഞ്ഞാൽപ്പാട്ടിൽ ഉറക്കിത്തരൂ
കളവില്ലാ സ്നേഹത്തിൻ കളിവാക്കു കൊണ്ടു ഞാൻ
കളിത്തോഴിയായെന്നും കൂടെ നിൽക്കാം - എന്റെ
കളിത്തോഴനായെന്നും കരുതിവയ്ക്കാം
കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോൾ
കളിക്കൂട്ടുകാരാ നീ എങ്ങു പോയി
കളിക്കൂട്ടുകാരീ നീ എങ്ങു പോയി
കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും
കരളിന്റെ കാതിൽ നിറഞ്ഞു നിന്നു
കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും
കരളിന്റെ കാതിൽ നിറഞ്ഞു നിന്നു
കരളിന്റെ കാതിൽ നിറഞ്ഞു നിന്നു
Movie/Album name: Oru Thalayotti Kadha
Artists