Manassil valarnnu pootha chembanude kada puzhakum nimisham Malarkkaavin bhoothagana naadhanaaviladi aadiyuranja dinam Iniyennaanennaanoru shubha sudinam Karaliluravayaay nurayum Karalarayil then thoovuvaan Chenkooriyamme paadithalarunnu njangal Mala vazhum janmangal Thappum thatti thakathimithom (manassil...)
Vezhaampal kezhumpol pozhiyum manimazhayum Ee mannil cherukillaa Paathaalakkunnile kilavan kuzhikkinarum Njangalkku neeyenno porule Oru thulli kanneerunnaan Guruthi tharum malayarayar njangal Poram porule Pollunnakam porule Somaaji vattam kettum vaidyarenkilum Novaattaanaakunnilla thaaye (2) Amaree kabaree kathiraambaree arulane varaminnadiyanume Adi vachinnaadippaadaame ee koottangal Nerum thira madayum kali thudaraam Thappum thatti thakathimithom
Raathirippambara padayum thudichilampum velumee paayunnithaa Choothaatta thaaram pol idayum manassinullil Chooderi pokunnunduyire Idi vettunnullam thannil Chirakodiyum cherukilikal njangal Pirannozhukee novin karam kurungee Sairandhri chorachaalum shoonyamaaya naal Chankellaam vaadippoyennaaye (2) Urukunnilakunnidanenchu Choriyane kudineerudalinnini Athinaayittaadippaadaame ee janmangal Kaliyum piravulakin karalurukum (manassil......)
Language: Malayalam
മനസ്സിൽ വളർന്നു പൂത്ത ചെമ്പനുടെ കട പുഴകും നിമിഷം മലർക്കാവിൻ ഭൂതഗണ നാഥനാവിലടി ആടിയുറഞ്ഞ ദിനം ഇനിയെന്നാണെന്നാണൊരു ശുഭ സുദിനം കുളിലുറവയായ് നുരയും കരളറയിൽ തേൻ തൂവുവാൻ ചെങ്കൂരിയമ്മേ പാടിത്തളരുന്നു ഞങ്ങൾ മല വാഴും ജന്മങ്ങൾ തപ്പും തട്ടി തകതിമിതോം (മനസ്സിൽ...)
വേഴാമ്പൽ കേഴുമ്പോൾ പൊഴിയും മണിമഴയും ഈ മണ്ണിൽ ചേരുകില്ലാ പാതാള കുന്നിലെ കുളവൻ കുഴിക്കിണറും ഞങ്ങൾക്കു നീയെന്നോ പൊരുളേ ഒരു തുള്ളിക്കണ്ണീരുണ്ണാൻ ഗുരുതി തരും മലയരയർ ഞങ്ങൾ പൊറം പൊരുളേ പൊള്ളുന്നകം പൊരുളേ സോമാജി വട്ടം കെട്ടും വൈദ്യരെങ്കിലും നോവാറ്റാനാകുന്നില്ല തായേ (2) അമരീ കബരീ കതിരാംബരീ അരുളണേ വരമിന്നടിയാനുമേ അടി വച്ചിന്നാടിപ്പാടാമേ ഈ കൂട്ടങ്ങൾ നേരും തിര മടയും കളി തുടരാം തപ്പും തട്ടി തകതിമിതോം
രാത്തിരിപ്പമ്പര പടയും തുടിച്ചിലമ്പും വേലുമീ പായുന്നിതാ ചൂതാട്ടതാരം പോൽ ഇടയും മനസ്സിനുള്ളിൽ ചൂടേറിപ്പോകുന്നുണ്ടുയിരേ ഇടിവെട്ടുന്നുള്ളം തന്നിൽ ചിറകൊടിയും ചെറുകിളികൾ ഞങ്ങൾ പിറന്നൊഴുകീ നോവിൻ കരം കുരുങ്ങീ സൈരന്ധ്രിച്ചോരച്ചാലും ശൂന്യമായ നാൾ ചങ്കെല്ലാം വാടിപ്പോയെന്നായേ (2) ഉരുകിന്നിളകുന്നിടനെഞ്ച് ചൊരിയണേ കുടിനീരുടലിന്നിനി അതിനായിട്ടാടിപ്പാടാമേ ഈ ജന്മങ്ങൾ കലിയും പിറവുലകിൻ കരളുരുകും (മനസ്സിൽ...)