പൂക്കില ചിതറി പൂമഴ വിതറിയൊരുത്സവക്കൊടിയേറ്റ് (2) ചെണ്ട മൃദംഗ ചേങ്കില വട്ട താളം തട്ടും മേളത്തിൽ അമ്പാടി തമ്പുരാന്റെ എഴുന്നള്ളത്ത് (പൂക്കില...)
തെയ്യം തിറ കാവടിയാട്ടം ആർപ്പോ ഈയോ വിളികൾ പട്ടം കെട്ടിയ പൊന്നാന പറനിറ നിറപറകൾ ഹൊ ഹോയ് കഥകളി തുള്ളൽ കളിചിരി കൂത്ത് ചുറ്റുവിളക്കിൻ അഴക് ലാത്തിരി പൂത്തിരി കമ്പിത്തിരികൾ നാടാകെ പൊടിപൂരം നല്ല മനസ്സിലൊരായിരമായിരം ആകാശ പൂത്തിരികൾ ആകാശ പൂത്തിരികൾ (പൂക്കില...)
പറ വെയ്പിനു കോലമെടുത്ത് കന്മണിമാരുടെ നോട്ടം വട്ടം ചുറ്റി കെട്ടിത്തിരിയും കുട്ടിക്കുറുമാലി ഹൊ ഹൊയ് ചെപ്പടി വിദ്യകൾ ചെത്തി മിനുക്കുക ചിട്ടയിലെത്തും ചമയം പത്തു വെളുപ്പിന്നാളാടുമ്പോൾ കരയാകെ കരഘോഷം കരയാകെ കരഘോഷം (പൂക്കില...)