കഥ പറയും മിഴി അതിൻ കരളിലൊരു ചുഴി ചിരി വിടരും മുഖം അതിൽ ചിറ തകരും മദം ഇതുവരെ ഞാനറിഞ്ഞതില്ല ഈ നദി പകലിലും ഇരവിലും ഒരുമുഖം മാത്രം കൺകളിൽ പറയുമോ മധുരമായ് കാതോർക്കുവാൻ തേന്മൊഴി (കഥ പറയും മിഴി)
എവിടെയോ കൊണ്ടു കടമിഴി, മുറിയാതെ മെയ്യിൽ നൊമ്പരം ഒരു നിമിഷം മുന്നിൽ വന്നെങ്കിൽ, ചിറകാർന്നിടാം എന്റെ മോഹം അതിരറിയാൻ മേഘം പോൽ, ഒഴുകി വരാം ഞാൻ നിന്നിൽ അടിമുടി നനയുമൊരിടമഴയായിനി പെയ്തേനേ എന്റെ മൗനം
എവിടെയും തേടി നിന്നെ ഞാൻ, ഉലകാകെ നീയോ തെന്നലായ് മറുമൊഴി നീ എന്നോടരുളുകിൽ, തിരമറിയും നെഞ്ചിൽ സാഗരം അണ മുറിയും ദാഹം പോൽ, കരകവിയും രാഗം പോൽ ഇരുവരുമലിയുമൊരലകടലായിനി മാറേണം എന്നുമെന്നും (കഥ പറയും മിഴി)