ചുരുളേറും വഴിനീളെ അറിയാതെ നോവുകൾ ഇനി രാവേ തിരയാതെ മിഴിയാലേ നിറയുമരിയനിലവിനെ വെറുതെ വിരലുകൾ എഴുതുമോരോ വരികളിൽ പിടയുമീ കഥകളേതോ ഇരുൾ വീണ ദൂരേക്കെങ്ങോ പായുന്നെന്നോ മായുന്നെന്നോ നോവുന്നെന്നോ ഇനി രാവേ തിരയാതെ മിഴിയാലെ നിറയുമരിയ നിലവിനെ
നേരമേ നീ വെറും താളമായ് വീഴുന്നില്ലേ ഉടൽ വേനലേ നാമൊരേ നോവുമായ് തേടുന്നില്ലേ തണൽ മറവി മായുന്നു കണ്ടു തീരാതെ നിറയുമീ മൗനം പെയ്തു തോരാതെ നിഴൽ വന്നു വീഴും കണ്ണിൽ നീരോടുന്നോ നീറും മണ്ണിൽ വേരോടുന്നോ ഇനി രാവേ തിരയാതെ മിഴിയാലെ നിറയുമരിയ നിലവിനെ
മോഹമേ നീയിളം വാനിലെ ചായം മാറും മുകിൽ തീരുമെന്നാകിലും ദാഹമോ ആഴം കൂടും കടൽ പലതുമീ മുന്നിൽ മിന്നിയെന്നാലും വഴുതി മാറുന്നു കൈതൊടും നേരം സ്വരം നേർത്തു രാവിൽ മെല്ലെ പാടുന്നില്ലേ ആരോ നെഞ്ചിൽ ചായുന്നില്ലേ ഇനി രാവേ തിരയാതെ മിഴിയാലെ നിറയുമരിയ നിലവിനെ
Movie/Album name: Ranam(Detroit Crossing)
Movie Summary: A young Malayalam man who emigrated to the US and became entangled with a violent criminal underworld in Detroit must confront his past and the consequences of his choices.
Song Credits: Composed by Jakes Bejoy; lyrics by Rethish K. Rajan; sung by K. S. Harisankar.
Musical Style: Melancholic, soulful melody with an atmospheric, semi-acoustic feel blending soft rock and Indian film melody sensibilities.
Raga Details: Not available.
Key Artists Involved: Jakes Bejoy (music), K. S. Harisankar (vocals), Rethish K. Rajan (lyrics); film directed by Nirmal Sahadev starring Prithviraj Sukumaran.