Vaattalla Vaattiyilla
2002
(കോ) കുക്കു കുക്കു (4)
(പു) വാറ്റല്ല വാറ്റിയില്ല വീഞ്ഞല്ല വിസ്ക്കിയല്ല
(സ്ത്രി) റാക്കല്ല റമ്മുമല്ല കോഗു്നാക്കും സ്കോച്ചുമല്ല
(പു) ഹേ അടിച്ചാല്‍ പൂക്കുറ്റിയാവണ മിടിമിറാഷൊഴിക്കു്
ചേടത്തി ചെത്തിക്കിറുങ്ങാതെ ചക്കരക്കള്ളൊഴിക്കു്
(സ്ത്രീ) മാസപ്പടി പറ്റും മാത്തപ്പന്‍ പോലീസേ വ്യാജന്‍ വിഴുങ്ങരുതേ
കല്ലുവാതുക്കലെ കള്ളടിച്ചാശാനേ കണ്ണു കലക്കരുതേ
(ഡു) ഇതുതാന്‍ കാര്‍ഗ്ഗിലില്‍ വാറ്റിയൊരുണ്ട വെടി
(പു) വാറ്റല്ല വാറ്റിയില്ല വീഞ്ഞല്ല വിസ്ക്കിയല്ല
(സ്ത്രി) ഓ റാക്കല്ല റമ്മുമല്ല കോഗു്നാക്കും സ്കോച്ചുമല്ല
(കോ) കുക്കു കുക്കു (2)
(പു) കണ്ടാമുണ്ടി കന്നാസ്സെടു്
കുടുകുടുകുടെ കീഴോട്ടൊഴിക്കെടി കൂവരക്കള്ളു്
(സ്ത്രീ) തൊട്ടാല്‍ പൊട്ടും പട്ടാംപൂച്ചി
കറകറകറങ്ങിക്കൊണ്ടിരിക്കട്ടെ പോക്കിരിച്ചൂട്ടു്
(പു) രാക്കൂരിരുട്ടില്‍ കേള്‍ക്കട്ടെ പുപ്പൂരപ്പാട്ടു്
(സ്ത്രീ) ഹാ ആള്‍പമ്പരം പോല്‍ തട്ടട്ടെ തങ്കമ്മചേച്ചി
(ഡു) ഇതുതാന്‍ കാര്‍ഗ്ഗിലില്‍ വാറ്റിയൊരുണ്ട വെടി
(പു) വാറ്റല്ല വാറ്റിയില്ല വീഞ്ഞല്ല വിസ്ക്കിയല്ല
(സ്ത്രി) ഉം റാക്കല്ല റമ്മുമല്ല കോഗു്നാക്കും സ്കോച്ചുമല്ല
(കോ) ലെലേ ലെലേ ലേ ലേ (4)
ലാ ല ലാ ലല ലാ
(കോ) കുക്കു കുക്കു (2)
(പു) ഈനാമ്പേച്ചി ഈയ്യാമ്പാറ്റേ
വരമുറിവരം നീയിട്ടലക്കടാ വായാടിപ്പാട്ടു്
(സ്ത്രീ) കങ്കാണിയേ കങ്കാരുവേ
കൊടുങ്ങല്ലൂര്‍ ഭരണിയ്ക്കു് കുരുവിയ്ക്കു് കുടം കമിഴു്ത്തു്
(പു) മാവു്മദ്ദളം താ കൊട്ടണം കാക്കാലക്കൊട്ടു്
(സ്ത്രീ) ഹാ ഛെ ചേകവരായു് വീശണം വീരച്ചുരിക
(ഡു) ഇതുതാന്‍ കാര്‍ഗ്ഗിലില്‍ വാറ്റിയൊരുണ്ട വെടി
(വാറ്റല്ല വാറ്റിയില്ല )
Movie/Album name: Onnaaman
Artists