Ullaasamo (Varaan Vaikiyaalum)

2022
Lyrics
Language: Malayalam

ഏയ് ഐ ആം ഓൾവേസ് ഷൈനിംഗ്
വരാൻ വൈകിയാലും ഞെട്ടിക്കും
ഇന്ന് എൻ്റെ ടൈമിംഗ്
കാണാനും കേൾക്കാനും ഒരു പാടുണ്ട്
ഇല്ല ബ്രേക്കിംഗ് പാക്കിംഗ് എല്ലാ ബാഗുമായ്
അടിമുടി ഇനി ഷേക്കിംഗ്
ബ്രോ ടോൺട് സ്റ്റോപ്പ് ടോൺട് സ്റ്റോപ്പ്
മേലെ ആകാശം താഴെ ഭൂമി മലയാളക്കര കണ്ടാൻ
അന്ന് അന്നത്തെ അപ്പത്തിനും
ഉന്നം വെക്കുന്ന ഒരുവൻ ഡാ
വീട്ടിലെ കട്ടിലിനു കീഴെ എന്നെ പരതണ്ടാ
പോകുന്ന വഴി തന്നെ വഴി മോനെ എതിർക്കണ്ട
ഈ ഉയരങ്ങളിൽ പറക്കും ബിസി വിളിക്കണ്ട
എൻ്റിഷ്ടത്തിനു ജീവിക്കും നീയെന്നെ വിലക്കണ്ട
വേറെ ഒറ്റ പ്ലാനും ഇല്ലാത്തവൻ്റെ നടുവിൽ ഞാനുണ്ടെടാ
മേൽ പറഞ്ഞു വെച്ച വചനം ഒന്നുപോലും മറക്കണ്ട
ഏയ് ഒരു വാതിൽ കൊട്ടി അടച്ചാൽ തുറക്കും ഒമ്പത് ടോർ
വിജയത്തിൽ പതിനെട്ടാം പടിയും കേറും പങ്കാളി നീഡ് സം മോർ
പുതുക്കി പണിയും ഒരുക്കും സ്വപ്നം എല്ലാ മാസമോ
രാവും പകലും അലഞ്ഞു വലഞ്ഞ് തിരഞ്ഞത് ഉല്ലാസമോ

നിൻ്റെ എതിരാളിയെ കാണണോ കണ്ണാടിയിൽ നോക്ക്
നമുക്ക് പലനിറം ഞരമ്പിലെ ചോര ചോപ്പ്
കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല്
ലോകം മൊത്തം അന്ധന്മാരാകുമല്ലോ വേണോ തല്ല്
ഈ ഭൂമി സൂരിയനെ ചുറ്റീടുന്ന സിന്ദൂരക്കുറി
ഇവിടെ കുറിച്ചിട്ടിട്ടുണ്ട് നിനക്കോരോ മണി അരി
ഞാനെന്ന ഭാവം ദൂരെ പോയാലോ സകലതും ശരി
നാമെല്ലാം ക്ഷണിക യാത്രികർ
പിന്നെന്തിനാണ് വറി ആശകൾ ആയിരം ഉണ്ട്
പലതും നിറവേറ്റും അതിൻ്റെ തീം
നേട്ടം പതിനായിരം ഉണ്ട് ഐ കൗണ്ട് മൈ ബ്ലസ്സിംഗ്സ് സുപ്രീം
പോക്കറ്റിൽ നൂറു രൂപയുണ്ട് എന്നാലും നേടും എല്ലാ ഡ്രീം
കൂട്ടാളികൾ പലതരം ഉണ്ടെങ്കിലും എനിക്കേറെ ഇഷ്ടമുള്ളത്
ഒരു വിളിപ്പുറത്തുള്ള റ്റിം മാ
തലക്കനം ഏറിയോ അവനു നീ കൊടുക്കടി
സ്വയം കുഴിച്ച കുഴിയിൽ ടൂമാ
നേരേ വിരൽ ചൂണ്ടിയ ഭോഷനു മറുപടി
നിൻ വിജയത്തിൻ്റെ ബൂമാ
തെറ്റു കണ്ടാൽ നീയും തിരുത്തുവാൻ തുനിയണം
ഒറ്റക്കെട്ട് അല്ലേല് വിലയില്ല പൂജ്യം
നേരാം വണ്ണം പകരുവാൻ നിനക്കറിയണം സഹജീവി സ്നേഹം
ഉള്ളിൽ ഊർജ്ജം
രാവും പകലും അലഞ്ഞ് വലഞ്ഞ് തിരഞ്ഞത് ഉല്ലാസമോ
ഉല്ലാസമോ പങ്കാളി നീട് സം മോർ
Movie/Album name: Ullaasam
Artists