Krishna hare jaya krishna hare jaya krishna hare.....krishna hare (4) Sreethilakam thirunettiyil aniyum sreevalsaankitha kaarvarnna Nin muraleerava yamunayil ente nithyavishaadangal aliyatte.... Krishna hare krishna hare krishna hare (2)
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ... കൃഷ്ണ ഹരേ (4) ശ്രീതിലകം തിരുനെറ്റിലണിയും ശ്രീവത്സാങ്കിത കാര്‍വര്‍ണ്ണാ.. നിന്‍ മുരളീരവ യമുനയില്‍ എന്റെ നിത്യവിഷാദങ്ങള്‍ അലിയട്ടേ... കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ (2)
സ്യമന്തകമണി കട്ടെന്നാളുകളപവാദ ശരപഞ്ജരം പണ്ടു നിനക്കു തീര്‍ത്തു... ഇന്നു ഞാനേല്‍ക്കുമീ അപവാദമുള്ളുകളെ അനുഗ്രഹപുഷ്പങ്ങളാക്കൂ...ഞാന്‍ അഞ്ജലികൂപ്പി തൊഴുതുനില്‍പ്പൂ...
ശ്രീതിലകം തിരുനെറ്റിലണിയും ശ്രീവത്സാങ്കിത കാര്‍വര്‍ണ്ണാ.. നിന്‍ മുരളീരവയമുനയില്‍ എന്റെ നിത്യവിഷാദങ്ങള്‍ അലിയട്ടേ... കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ.. കൃഷ്ണ ഹരേ... (2)
കൌരവസദസ്സില്‍ കരഞ്ഞ പാഞ്ചാലിയെ കാറൊളിവര്‍ണ്ണാ നീ കൈകൊണ്ടൂ... ഇന്നെന്റെ മുറിവേറ്റൊരഭിമാനത്തെ നീ ഇന്ദ്രലതികയാല്‍ മറയ്ക്കൂ...ഞാന്‍ ഇന്ദ്രാണിയായ് മുന്നില്‍ തൊഴുതുനില്‍പ്പൂ... (ശ്രീതിലകം......)