Thoomanju Veena Vazhiye
2019
തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ്
തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
സാന്ധ്യമേഘം ചൂടി നിൽക്കും
ദൂരെ ഷാരോൺ പ്രണയവനിയിൽ (2)
മാലാഖമാർ വരും വഴിത്താരയിൽ
കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ് (2)
മെല്ലെ മെല്ലെ എന്തോ
ചൊല്ലുംകാമനകൾ (തൂമഞ്ഞു )
പിൻനിലാവിൻ ഹൃദയമരുവിൽ
തളിരണിഞ്ഞു കനകലതകൾ (2)
പ്രേമാമൃതം തരും ഇളം ചുണ്ടിൽ
തേനൂറുമ നറുംപനീർ പുഞ്ചിരികൾ
വരൂ പ്രിയേ ഉള്ളിൽ
കൊഞ്ചും പൈങ്കിളിയായ്
തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ് (തൂമഞ്ഞു )
Movie/Album name: Pathinettaam Padi
Artists