SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Neelaambariyil Nishayo Neeraadi 2014
Aa..aa...aa....aa...aa... Nisa gasa nisa gama paa pa Mapa nee ni pani saasa Nisani panipa mapama ga saa.... Neelaambariyil nishayo neeraadi Kunu kurunirayilaki Mizhiyil pranayam mazhavillaay Alasam theliyum raavil Arikil hridayam jalashanghaay Athile shruthiyaay njaan.... Sakhi uthirnneedumee azhakalayil Himakanamaay oru nimisham aliye... Chandanamaay uthiraamo maaril nee Mazhamukilukal ozhuki Puzhayil mazhayo malarampaay Alakal njoriyum raavil Kalabham vazhiyum manathaaril Ilakum mayilaay nee... Chirakuthirnneedumee nira mazhayil Rithumathiyaay oru nimisham aliye... Neele...pavizham thooki rajani Thooval vithari praavum kuruki Azhakin shivadalamaay...devi... Chaarum mizhithan vaathilppadiyil Aarum ariyaakkaattin sakhiyaay Ariyaathozhukukayaay...njaanum... Ee sukhayaamam sree padamaadi... Unarum jathiyil alasam nadanam thudaruu... Priyathe..... Etho kadhayil ekaanthathayil Kaanaamarayil ninne parathi Evide marayukayaay...neeyum.. Raagam lalitham bhaavam madhuram Njaanee mudiyil theeraathirayaay Thaniye alayukayaay...raavil... Nee japageetham... Njaan dhwani maathram Pulare padarum kulirin nizhalil Punaraan varu nee... Neelaambariyil nishayo neeraadi Kunu kurunirayilaki Mizhiyil pranayam mazhavillaay Alasam theliyum raavil... Kalabham vazhiyum manathaaril Ilakum mayilaay nee... Chirakuthirnneedumee nira mazhayil Rithumathiyaay oru nimisham aliye... Neelaambariyil nishayo neeraadee... ആ...ആ...ആ....ആ...ആ... നിസ ഗസ നിസ ഗമ പാ പ മപ നീനി പനി സാസ നിസനി പനിപ മപമ ഗ സാ.... നീലാംബരിയിൽ നിശയോ നീരാടി കുനു കുറുനിരയിളകി മിഴിയിൽ പ്രണയം മഴവില്ലായ് അലസം തെളിയും രാവിൽ അരികിൽ ഹൃദയം ജലശംഖായ് അതിലെ ശ്രുതിയായ് ഞാൻ.... സഖി ഉതിർന്നീടുമീ അഴകലയിൽ ഹിമകണമായ് ഒരുനിമിഷം അലിയേ... ചന്ദനമായ് ഉതിരാമോ മാറിൽ നീ മഴമുകിലുകൾ ഒഴുകി പുഴയിൽ മഴയോ മലരമ്പായ് അലകൾ ഞൊറിയും രാവിൽ കളഭം വഴിയും മനതാരിൽ ഇളകും മയിലായ് നീ... ചിറകുതിർന്നീടുമീ നിറമഴയിൽ ഋതുമതിയായ് ഒരുനിമിഷം അലിയേ... നീളേ...പവിഴം തൂകി രജനി തൂവൽ വിതറി പ്രാവും കുറുകി അഴകിൻ ശിവദളമായ്...ദേവി... ചാരും മിഴിതൻ വാതിൽപ്പടിയിൽ ആരും അറിയാക്കാറ്റിൻ സഖിയായ് അറിയാതൊഴുകുകയായ്...ഞാനും... ഈ സുഖയാമം ശ്രീപദമാടി... ഉണരും ജതിയിൽ അലസം നടനം തുടരൂ... പ്രിയതേ..... ഏതോ കഥയിൽ ഏകാന്തതയിൽ കാണാമറയിൽ നിന്നെ പരതി എവിടെ മറയുകയായ്...നീയും.. രാഗം ലളിതം ഭാവം മധുരം ഞാനീ മുടിയിൽ തീരാത്തിരയായ് തനിയെ അലയുകയായ്...രാവിൽ... നീ ജപഗീതം...ഞാൻ ധ്വനി മാത്രം പുലരെ പടരും കുളിരിൻ നിഴലിൽ പുണരാൻ വരു നീ... നീലാംബരിയിൽ നിശയോ നീരാടി കുനു കുറുനിരയിളകി മിഴിയിൽ പ്രണയം മഴവില്ലായ് അലസം തെളിയും രാവിൽ... കളഭം വഴിയും മനതാരിൽ ഇളകും മയിലായ് നീ... ചിറകുതിർന്നീടുമീ നിറമഴയിൽ ഋതുമതിയായ് ഒരുനിമിഷം അലിയേ... നീലാംബരിയിൽ നിശയോ നീരാടീ......
Movie/Album name: Father in Love
Artists