Yaathrayaavaan Neramaayo

2025
Lyrics
Language: Malayalam

യാത്രയാവാൻ നേരമായോ പിരിയുവാനായോ
തനിയെ നിൽക്കും വേനലിതിലെൻ മിഴികളോ മൂകം
ആരിനിയെൻ മുടി തലോടാൻ കാതിൽ നുള്ളുവാൻ
മതിവരാതെ കൊതി കെടാതെ സ്നേഹം കൂട്ടിടും

പകൽമായേ പടിഞ്ഞാറെ തിരിവെട്ടം അണഞ്ഞു
ഇരുൾ വാനിൽ ഒരേ ഓർമ്മ തുലാമിന്നൽ പിടഞ്ഞു
പിടി വിടാതെന്നും നിഴൽ പോലെ അരികിൽ നാം നടന്നു
തിരികെയാ വരാതെന്തേ തനിച്ചാക്കി നീ
കൈവെടിഞ്ഞെന്തെ വിഷാദത്തിൻ താഴ്വാരത്തിൽ മറന്തെ
തീയാളും വേർപാടും ഒരുകി ഒരുകാതെ
പകൽമായേ പടിഞ്ഞാറെ തിരിതാഴുന്നേ
ഇരുൾ വാനിൽ ഒരേ ഓർമ്മ പിടഞ്ഞീടുന്നേ
യാത്രയാവാൻ നേരമായോ പിരിയുവാനായോ
തനിയെ നിൽക്കും വേനലിതിലെൻ മിഴികളോ മൂകം (2)
Movie/Album name: Vyasanasametham Bandhumithraadikal
Artists