ഹൊയ്യാരേ...തകതക തെയ് ഓ..തകധിമിതെയ്...
തകതകതോ ഓ..ഹൊയ്യാരേ...ഓ..ഹൊയ്
കോലോത്തെ കാവിലിന്ന് കാവടിയാണല്ലോ
തൃക്കാർത്തിക നാളിന്റെ പൂത്തിരിയാണല്ലോ
മണ്ണില്‍ വിടരും മഴവിൽക്കുട പോൽ
തെയ്യാ തിത്തോം തെയ്തോം തെയ്യത്തിറയാട്ടം
കൈനോട്ടക്കാരിപ്പെണ്ണേ താലപ്പൊലി കണ്ടോ
മൂവന്തിനേരത്ത് കൂടെപ്പോരാമോ
ഒളിദീപങ്ങൾ കാണാതെ ദൂരെ പോരാമോ
അരയാൽ നിഴലിൽ പറയാം കഥകൾ
കോലോത്തെ കാവിലിന്ന് കാവടിയാണല്ലോ
തൃക്കാർത്തിക നാളിന്റെ പൂത്തിരിയാണല്ലോ
പൊൻവള ഞാനണിയിക്കാം നീ കൂടെ പോരുമ്പോൾ (2)
വല്ലോരും കാണും പൊന്നേ എൻ നെഞ്ചിൽ തീയാണേ
നേരാണോ നീയെന്നെ മോഹിച്ചോ പൂമുത്തേ
ആരോമൽ പൈങ്കിളിയേ നീയെന്തേ പോരാത്തൂ
കോലോത്തെ കാവിലിന്ന് കാവടിയാണല്ലോ
തൃക്കാർത്തിക നാളിന്റെ പൂത്തിരിയാണല്ലോ
കുറുമാലീ പുഴയോരം കൈതോല കുടിലെത്തി
അതിലെന്തേ തിരിവെയ്ക്കാൻ ഇനിയും നീ പോരാത്തൂ
മാറിൽ തിരുതാലിപ്പൂ വേണ്ടേ ഇന്നു കല്യാണസമ്മാനം വേണ്ടേ (2)
മിന്നാടയൊന്നിട്ടൊന്നെൻ കൂടെപ്പോരാമോ
ഇനി നാമൊന്നിച്ചീ ജന്മം പാടാം പറക്കാം
ഒരു പൊൻനടയിൽ നടനം തുടരാം
താനനതന്തന തന്തനതനനന താനനതന്തന തന്തനതനനന
കോലോത്തെ കാവിലിന്ന് കാവടിയാണല്ലോ
തൃക്കാർത്തിക നാളിന്റെ പൂത്തിരിയാണല്ലോ
മന്നിൽ വിടരും മഴവിൽക്കുടപോൽ
തെയ്യാതിത്തോം തെയ്തോം തെയ്യത്തിറയാട്ടം
Movie/Album name: Roudram
Artists