Kanninum Kannaadikkum

1972
Lyrics
Language: English

Kanninum kannaadikkum kaanaathidathoru
Kasthoorimarukulla varnnakkili
Maarathu kodiyulla perunnaalppoompirapole
Maanathu valarenda swarnnakkili
Nee swarnnakkili

Panchaarapanthalulla khalbinte poomukhathu
Punnaarappoovalli padaraumpole
Sooryapadathattamittu pushpapaadasaramittu
Swarggathe hooriyaay nee valarnnu athu
Swapnathilennapole nokki ninnu
Njaan nokkininnu
(kanninum....)

Chindoorappattudutha chinkaaramottinullil
Monchulla youvvanam nirayum naalil
(chindoora.....)
Paathipootha punchiriyil peelimizhikkonnukalil
Premathin paanapaathram neetti ninnu athu
Theeraatha mohavumaay nokkininnu
Njaan nokkininnu
(kanninum.....)
Language: Malayalam

കണ്ണിനും കണ്ണാടിയ്ക്കും കാണാത്തിടത്തൊരു
കസ്തൂരിമറുകുള്ള വര്‍ണ്ണക്കിളി
മാറത്തു കൊടിയുള്ള പെരുന്നാള്‍ പൂമ്പിറപോലെ
മാനത്തു വളരേണ്ട സ്വര്‍ണ്ണക്കിളി നീ സ്വര്‍ണ്ണക്കിളി
(കണ്ണിനും....)

പഞ്ചാരപ്പന്തലുള്ള ഖല്‍ബിന്റെ പൂമുഖത്തു
പുന്നാരപൂവള്ളി പടരും പോലേ
സൂര്യപടത്തട്ടമിട്ടു പുഷ്പപാദസരമിട്ടു
സ്വര്‍ഗ്ഗത്തെ ഹൂറിയായ് നീ വളര്‍ന്നൂ- അത്
സ്വപ്നത്തിലെന്നപോലെ നോക്കിനിന്നൂ ഞാന്‍
നോക്കിനിന്നൂ...
(കണ്ണിനും....)

ചിന്തൂരപ്പട്ടുടുത്ത ചിങ്കാരമൊട്ടിന്നുള്ളില്‍
മൊഞ്ചുള്ള യൌവനം നിറയുംനാളില്‍
പാതിപൂത്ത പുഞ്ചിരിയില്‍ പീലിമിഴിക്കോണുകളില്‍
പ്രേമത്തിന്‍ പാനപാത്രം നീട്ടിനിന്നൂ-അതു
തീരാത്ത ദാഹവുമായ് നോക്കി നിന്നൂ
ഞാന്‍ നോക്കിനിന്നൂ
(കണ്ണിനും..)
Movie/Album name: Achanum Baappayum
Artists