Muruka Unaroo

1977
Lyrics
Language: English

Murukaa.. unaroo...

Brahmaavine jayicha shanmukhane
Dharmathin velenthum naayakane
Ninte neethiyinnevide ninte roshaminnevide?

Kalyaanakkalariyilum jayichavan nee
Kaivalyamasurarkkum nalkuvon nee
Ente poomaala thattiyerinjo
En vilinee kettillayenno ente
Kanneer nee kandillayenno
Murukaa.. unaroo

Mangalyam nalkoo mangaladaayakane
Manasil vaanarulum maayaanandanane
Urangum shilayo nee unaroo sreemurukaa
Abhayam ponnoliyaay anayoo sreemurukaa
Murukaa unaroo.....unaroo
Language: Malayalam

മുരുകാ ഉണരൂ.....

ബ്രഹ്മാവിനെ ജയിച്ച ഷണ്മുഖനേ
ധർമ്മത്തിൻ വേലേന്തും നായകനേ
നിന്റെ നീതിയിന്നെവിടെ?
നിന്റെ രോഷമിന്നെവിടെ?

കല്യാണക്കളരിയിലും ജയിച്ചവൻ നീ
കൈവല്യമസുരർക്കും നൽകുവോൻ നീ
എന്റെ പൂമാല തട്ടിയെറിഞ്ഞോ?
എൻ വിളി നീ കേട്ടില്ലയെന്നോ എന്റെ
കണ്ണീർ നീ കണ്ടില്ലയെന്നോ
മുരുകാ ഉണരൂ...

മംഗല്യം നല്‍കൂ മംഗളദായകനേ
മനസ്സില്‍ വാണരുളും മായാനന്ദനനേ
ഉറങ്ങും ശിലയോ നീ ഉണരൂ ശ്രീമുരുകാ
അഭയം പൊന്നൊളിയായ് അണയൂ ശ്രീമുരുകാ
മുരുകാ ഉണരൂ... ഉണരൂ....
Movie/Album name: Sreemurukan
Artists