Ulayoothi Thalirormakal Thirayaadi
2025
ഉലയൂതി തളിരോർമകൾ തിരയാടി
ആകമാകെ കരിനോവുകൾ ഉരിയാടി
ചോലകളിൽ നിൻ നിഴലുകളെല്ലാം
കതിരേലയിൽ നിൻ ചോളമില്ല
ഈണങ്ങളില്ല താളവുമില്ല
ഇനി ഞാൻ ഏകയാം കാവലാളേ
കൂവലാളെ മാഞ്ഞു നീ
ഉലയൂതി തളിരോർമകൾ തിരയാടി
ആകമാകെ കരിനോവുകൾ ഉരിയാടി
പടരാതെ പിരിയാതെ നിന്നോർമകൾ
വനമഞ്ഞു തുള്ളിപോൽ ചൂടിലാകെ
തരിവെട്ടമില്ലിനി ഇരുളിൻ നിഴൽ മാത്രം
കടവാതിലാടി പകലാകെ വീണു
ഈ വീഥി പാതാളമായ് കാവലാളേ
കൂവലാളെ മാഞ്ഞു നീ
ഉലയൂതി തളിരോർമകൾ തിരയാടി
ആകമാകെ കരിനോവുകൾ ഉരിയാടി
ചോലകളിൽ നിൻ നിഴലുകളെല്ലാം
കതിരേലയിൽ നിൻ ചോളമില്ല
ഈണങ്ങളില്ല താളവുമില്ല
ഇനി ഞാൻ ഏകയാം കാവലാളേ
കൂവലാളെ മാഞ്ഞു പോയോ
Movie/Album name: Hathane Udaya
Artists