Mazhayulla Raathriyil [M]
2002
Mazhayulla raathriyil manassinte
Viral thottunarthunnathaare(mazhayulla)
Arikathirunnoru priyamulla paattaay
Paribhavam pakarunathaare
(mazhayulla)
Paathiyadanjoren mizhiyithal thumbinmel
Manichundu cherkkaan varunnathaare
Paarvana chandranaay pathungi
Ninnen maaril panineeru
Peyyuvaan varunnathaare
Pranayam thulumbi nilkkum
Oru ponmaniveena thalodi (pranayam)
Oru swara maariyaay pozhinjathaare
(mazhayulla)
Hrudhayathinullil dhalamarmmarangal pol
Madhuraaga manthramaay midichathaare
Vaarilam poovaam viral thumbu kondetho
Vasanthathe nulluvaan kothichathaare
Madhuram purandu nilkkum
Manassin kanimullayiletho(madhuram)
Oru varasooryanaay virinjathaare
(mazhayulla)
മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
വിരല്‍ തോട്ടുണർത്തുന്നതാരെ (2)
അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ് (2)
പരിഭവം പകരുന്നതാരെ
(മഴയുള്ള ...)
പാതിയടഞ്ഞൊരെന്‍ മിഴിയിതൾത്തുമ്പിന്മേല്‍
മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരെ
പാര്‍വണചന്ദ്രനായ് പതുങ്ങി നിന്നെന്‍ മാറില്‍
പനിനീര് പെയ്യുവാന്‍ വരുന്നതാരെ
പ്രണയം തുളുമ്പി നില്‍ക്കും
ഒരു പൊന്മണിവീണ തലോടി
ഒരു സ്വരമാരിയായ് പൊഴിഞ്ഞതാരെ
(മഴയുള്ള ...)
ഹൃദയത്തിനുള്ളില്‍ ദലമര്‍മ്മരങ്ങള്‍ പോല്‍
മധുരാഗമന്ത്രമായ് മിടിച്ചതാരെ
വാരിളംപൂവാം വിരല്‍ത്തുമ്പ് കൊണ്ടേതോ
വസന്തത്തെ നുള്ളുവാന്‍ കൊതിച്ചതാരെ
മധുരം പുരണ്ടു നില്‍ക്കും
മനസ്സിന്‍ കണിമുല്ലയിലേതോ
ഒരു വരസൂര്യനായ് വിരിഞ്ഞതാരെ
(മഴയുള്ള ...)
Movie/Album name: Kadha
Artists