Narakaagni Anaykkuvan

2018
Lyrics
Language: English

Au...au...au....oaa..oaa...oaa..um..um..
Narakaagni anaykkuvaan
Pralaya mahaameruvil ninnum
Uravayonnozhukatte
Svarggathe kathikkan
Manasinte ullil ninnum
Cherutheekkanaleriyatte
Narakabhayam svarggamoham
Nanmaykkathirvarambo

Mathangal merukkiya manasukalividam
Narakam theerkkukayallo (2)
Manushyane kanda mahathukkal bhoomiyil
Thottam paniyukayallo
Poonthottam paniyukayallo

Malavellappaachilil
Kariyolatthurumpinmel
Kayariyorurumpineppole
Nohinte naukayennormmayil
Neeyinnu kadalaassu thoniyilallo
Manushyaa nee ozhukunnathevidekkennariyumo
Neeyozhukunnathevidekkennariyumo
Paathiraakkadalilekku kodum
Paathiraakkadalilekku
(narakaagni anaykkuvaan )
Language: Malayalam

ആ...ആ...ആ....ഓ..ഓ...ഓ..ഉം..ഉം..
നരകാഗ്നി അണയ്ക്കുവാൻ
പ്രളയ മഹാമേരുവിൽ നിന്നും
ഉറവയൊന്നൊഴുകട്ടെ
സ്വർഗ്ഗത്തെ കത്തിക്കാൻ
മനസ്സിന്റെ ഉള്ളിൽ നിന്നും
ചെറുതീക്കനലെരിയട്ടെ
നരകഭയം സ്വർഗ്ഗമോഹം
നന്മയ്ക്കതിർവരമ്പോ

മതങ്ങൾ മെരുക്കിയ മനസ്സുകളിവിടം
നരകം തീർക്കുകയല്ലോ (2)
മനുഷ്യനെ കണ്ട മഹത്തുക്കൾ ഭൂമിയിൽ
തോട്ടം പണിയുകയല്ലോ
പൂന്തോട്ടം പണിയുകയല്ലോ

മലവെള്ളപ്പാച്ചിലിൽ
കരിയോലത്തുരുമ്പിന്മേൽ
കയറിയൊരുറുമ്പിനെപ്പോലെ
നോഹിന്റെ നൗകയെന്നോർമ്മയിൽ
നീയിന്ന് കടലാസ്സു തോണിയിലല്ലോ
മനുഷ്യാ നീ ഒഴുകുന്നതെവിടേക്കെന്നറിയുമോ
നീയൊഴുകുന്നതെവിടേക്കെന്നറിയുമോ
പാതിരാക്കടലിലേയ്ക്ക് കൊടും
പാതിരാക്കടലിലേയ്ക്ക്
(നരകാഗ്നി അണയ്ക്കുവാൻ )
Movie/Album name: Khaleefa
Artists