Kalabhakkuriyitta

2001
Lyrics
Language: English

Kalabhakkuriyitta kannimaasappennaay kaliyaattamaadaam njaan
Manassu mayakkunna manmadhanu neenthaan mayilppeeli methayithaa
Perille kannanu perille neralle kadhakal nooralle
Yuvaraajanaee shivamamgalam
(kalabhakkuriyitta...)

Prajakalkellaam vijayam nalkum tharavaattu raajanente bharanamalle
Kinarum kuthande
Kulavum thondi kuzhiyum thondi kudivella kanneerum thudakkukille
Vachana kaliyarangil vaazhunna raajaave ee naadinte nethaave
Nin poovambu kollumpol ee praavinte seelkkaaram
Ee manninte varam kanavukalil nee kaanunna maram
Thanalukalil nooraayiravum aaraayiravumaay janame
Vannaalum onnichu ninnaalum hey ellaarum vandichu ninnaalum
Yuvaraajanaee shivamamgalam
(kalabhakkuriyitta...)

Panayam vechum pulakam vaangum pala kodi thampraante bharanamalle
Ulakam chuttande
Udalum vaangi kudalum vaangi panineeril mungeettu madangukille
Bharara thiruvarangil nedunna nethaave ee naadinte nethaave
Nin koorampu kollumpol ee poovinte seelkkaaram
Ee santhosha mukham iravukalil nee monthunna sukham
Nurakalude noolppaalamithu paalppaalamithile janame
Vannaalum onnichu ninnaalum hey ellaarum vandichu ninnaalum
Yuvaraajanaee shivamamgalam
(kalabhakkuriyitta...)
Language: Malayalam

കളഭക്കുറിയിട്ട കന്നിമാസപ്പെണ്ണായ് കളിയാട്ടമാടാം ഞാൻ
മനസ്സു മയക്കുന്ന മന്മഥനു നീന്താൻ മയില്‍പ്പീലി മെത്തയിതാ
പേരില്ലേ കണ്ണനു പേരില്ലേ നേരല്ലേ കഥകൾ നൂറല്ലേ
യുവരാജനീ ശിവമംഗളം
(കളഭക്കുറിയിട്ട...)

പ്രജകൾകെല്ലാം വിജയം നൽകും തറവാട്ടു രാജനെന്റെ ഭരണമല്ലേ
കിണറൂം കുത്തണ്ടേ
കുളവും തോണ്ടി കുഴിയും തോണ്ടി കുടിവെള്ള കണ്ണീരും തുടയ്ക്കുകില്ലേ
വചനകളിയരങ്ങിൽ വാഴുന്ന രാജാവേ ഈ നാടിന്റെ നേതാവേ
നിൻ പൂവമ്പു കൊള്ളുമ്പോൾ ഈ പ്രാവിന്റെ സീൽക്കാരം
ഈ മണ്ണിന്റെ വരം കനവുകളിൽ നീ കാണുന്ന മരം തണലുകളിൽ
നൂറായിരവും ആറായിരവുമായ് ജനമേ
വന്നാലും ഒന്നിച്ചു നിന്നാലും ഹേയ് എല്ലാരും വന്ദിച്ചു നിന്നാലും
യുവരാജനീ ശിവമംഗളം
(കളഭക്കുറിയിട്ട...)

പണയം വെച്ചും പുളകം വാങ്ങും പല കോടി തമ്പ്രാന്റെ ഭരണമല്ലേ
ഉലകം ചുറ്റണ്ടേ
ഉടലും വാങ്ങി കുടലും വാങ്ങി പനിനീരിൽ മുങ്ങീട്ട് മടങ്ങുകില്ലേ
ഭരണ തിരുവരങ്ങിൽ നേടുന്ന രാജാവേ ഈ നാടിന്റെ നേതാവേ
നിൻ കൂരമ്പു കൊള്ളുമ്പോൾ ഈ പൂവിന്റെ സീൽക്കാരം
ഈ സന്തോഷമുഖം ഇരവുകളിൽ നീ മോന്തുന്ന സുഖം
നുരകളുടെ നൂല്‍പ്പാലമിതു പാൽപ്പാലമിതിലേ ജനമേ
വന്നാലും ഒന്നിച്ചു നിന്നാലും ഹേയ് എല്ലാരും വന്ദിച്ചു നിന്നാലും
യുവരാജനീ ശിവമംഗളം
(കളഭക്കുറിയിട്ട...)
Movie/Album name: Aakaashathile Paravakal
Artists