Onathumbikal Paadum

2000
Lyrics
Language: English

Onathumpikal paadum puzhayoram
Odakkuzhaloothum kaattin kalimelam..(onathumpikal...)
Ormmakal.....
Ormmakal ponnoonjaalaadum thaazhvaaram
Omanikkaan pookkal niranjoru kaumaaram.oh..
Onathumpikal paadum puzhayoram
Odakkuzhaloothum kaattin kalimelam

Kaliyum chiriyum oro paribhavavum
Kanakam pol karuthiya manmadhanum(kaliyum chiriyum..)
Iru meyyum oru manassum
Inapiriyaatha kinaavukalum
Vaazhappoovin thenmadhuram pol vannu thazhukunnu
Ormmakal innum unarunnu
Onathumpikal paadum puzhayoram
Odakkuzhaloothum kaattin kalimelam

Ila veyilum manjakkuruvikalum
Niramulla sandhyakalum kaavukalum(ila veyilum..)
Ulsavavum aaraattum
Udayangal pootha nilaavukalum
Etho snehagandham pole engum nirayunnu
Baalyam munnilanayunnu....
(onathumpikal paadum....)
Language: Malayalam

ഓണത്തുമ്പികള്‍ പാടും പുഴയോരം
ഓടക്കുഴലൂതും കാറ്റിന്‍ കളിമേളം
(ഓണത്തുമ്പികള്‍)
ഓര്‍മ്മകള്‍
ഓര്‍മ്മകള്‍ പൊന്നൂഞ്ഞാലാടും താഴ്വാരം
ഓമനിക്കാന്‍ പൂക്കള്‍ നിറഞ്ഞൊരു കൗമാരം
ഓ...

ഓണത്തുമ്പികള്‍ പാടും പുഴയോരം
ഓടക്കുഴലൂതും കാറ്റിന്‍ കളിമേളം

കളിചിരിയും ഓരോ പരിഭവവും
കനകം പോല്‍ കരുതിയ മന്മഥനും
(കളിചിരിയും)
ഇരുമെയ്യും ഒരു മനസ്സും
ഇണപിരിയാത്ത കിനാവുകളും
വാഴപ്പൂവില്‍ തേന്‍മധുരം പോല്‍ തഴുകുന്നു
ഓര്‍മ്മകള്‍ ഇന്നും ഉണരുന്നു

ഓണത്തുമ്പികള്‍ പാടും പുഴയോരം
ഓടക്കുഴലൂതും കാറ്റിന്‍ കളിമേളം

ഇളവെയിലും മഞ്ഞക്കുരുവികളും
നിറമുള്ള സന്ധ്യകളും കാവുകളും
(ഇളവെയിലും)
ഉത്സവവും ആറാട്ടും
ഉദയങ്ങള്‍ പൂത്ത നിലാവുകളും
ഏതോ സ്നേഹഗന്ധം പോലെ എങ്ങും നിറയുന്നു
ഭാവനം മുന്നിലണയുന്നു

(ഓണത്തുമ്പികള്‍)
ഓണത്തുമ്പികള്‍ പാടും പുഴയോരം
ഓടക്കുഴലൂതും കാറ്റിന്‍ കളിമേളം
ഓ...
Movie/Album name: Mohakkottaaram
Artists