Kunjupoovilumma Vacha

2024
Lyrics
Language: Malayalam

കുഞ്ഞു പൂവിലുമ്മവെച്ച
മഞ്ഞു കാലമായ്
നെഞ്ഞലിഞ്ഞ പാട്ടിലിന്ന്
പൊൻ പരാഗമായി

മെല്ലെ മെല്ലെ പാറി വന്ന
കുഞ്ഞു വാൽക്കിളി
നിൻ്റെ പാട്ടു താഴെ വന്നു
പാൽക്കുടങ്ങളായ്
മാമരങ്ങളേ പെയ്തൊഴിഞ്ഞുവോ

മാമഴപളുങ്കുകൾ ചില്ലയിൽ
താരകങ്ങളെ താണിറങ്ങിയോ
മഞ്ഞുനീർ തുള്ളിയിൽ മിന്നിയോ

തൊട്ടിരിക്കുമോ ജാലകക്കിളി
ഒറ്റ വാക്കി ലിറ്റു വീണു പാൽ മണം
തൊട്ടിരിക്കുമോ ജാലകക്കിളി
ഒറ്റ വാക്കി ലിറ്റു വീണു പാൽ മണം

നോവുമോർമ്മകൾ മാഞ്ഞുവോ
നിൻ മനസ്സു പൂപ്പളുങ്കു ചിപ്പിയിൽ
ഈണമായിരം തൂവിയോ
കുഞ്ഞിളം തേൻ മൊഴിക്കിളീ......

കൂട്ടിനെത്തിയോ കിനാക്കുരുന്നുകൾ
ആറ്റിറമ്പിലാറ്റു നോറ്റു കാത്തുവോ
കൂട്ടിനെത്തിയോ കിനാക്കുരുന്നുകൾ
ആറ്റിറമ്പിലാറ്റു നോറ്റു കാത്തുവോ
ദൂരെ വാനിലെ പൂനിറം

തൂവലിൽ കുടഞ്ഞുണർന്നു മിന്നിയോ
പാറിയെത്തുവാൻ വെമ്പിയോ
കുഞ്ഞിളം തേൻ മൊഴി ക്കിളി
Movie/Album name: Ee Bandham Superaa
Artists