Kalyaanakkachery

1998
Lyrics
Language: Malayalam

ഗുഡു് ബോയു് - സ്റ്റോപ്പു് സ്റ്റോപ്പു്

കല്യാണക്കച്ചേരി പക്കാല പാടാമെടീ
ഒപ്പാരിയും കൂവി റംഗീല ആടാതെടീ
ബോംബായി ചപ്പാത്തി വില്ലത്തിയാവാതെടീ - ബ്യൂട്ടി
കുപ്പീലിറക്കാനായി അപ്പീലു പോകാതെടീ നീ
യൂ പൃട്ടി ലേഡി നോട്ടീ
വാ തുള്ളിച്ചാടി ഫ്രൂട്ടീ
ഹോട്ടു് പാന്റും മൈക്രോറ്റോപ്പും ബോറാണെടീ
പാവാടേം ചോളീം നല്ല ചേലാണെടീ
ദോവാനി ദീവാനി ദേവാനി ദോവാനി റേ (2)
സെയ്യാരേ സെയ്യാ ദി സെയ്യന്നാരേ സെയ്യാ (2)

കണ്‍ ചിമ്മുന്നു വെണ്‍താനങ്ങള്‍ നിന്നെ കണ്ട നാള്‍
കണ്ടിട്ടെന്റെ നെഞ്ചില്‍ കൊണ്ടു തേന്‍പൂവമ്പുകള്‍
ഈ രാവിന്റെ കൂടാരത്തിലൊന്നായി ചേര്‍ന്നിടില്‍
നിന്‍ മെയ്യാകെ എന്‍ കൈ മേയും അയ്യേ നാണമോ
കണ്ണും കണ്ണും കൈമാറുന്നു കിന്നാരങ്ങള്‍ സല്ലാപങ്ങള്‍
അ... അടിപൊളി അടിപൊളി
(കല്യാണക്കച്ചേരി )

യൂ രൂ യൂ രൂ (2)
എന്‍ മാറത്തു് നീ മീട്ടുന്ന ലീലാവീണയില്‍
തേനൂറുന്ന നാദം കേള്‍ക്കുമാമ്പല്‍പ്പൂവുകള്‍
തിങ്കള്‍ മേടിനുള്ളില്‍ കണ്ടു മാനം നോക്കവേ
മേഘക്കീറിനുള്ളില്‍ പോയി മായുന്നംബിളി
ശൃംഗാരങ്ങള്‍ സങ്കല്പങ്ങള്‍ സംയോഗങ്ങള്‍ സായൂജ്യങ്ങള്‍
അ... അടിപൊളി അടിപൊളി
(കല്യാണക്കച്ചേരി )
Movie/Album name: Mayaajaalam
Artists