Chiramen thirakkaikal neelum Harithaardratheeram Pala-janmamaay manam thedum Mriduniswanam Veyilizhakal paakiyee mandhaarathinilakal Pothinjoru koottil Thapassil ninnunarunnu Shalabham pol nee (venal...)
Language: Malayalam
ഒരു വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ ഇളവെയിലായ് നിന്നെ മേഘമായ് എൻ താഴ്വരയിൽ താളമായ് എൻ ആത്മാവിൽ നെഞ്ചിലാളും മൺ ചിരാതിൻ നാളം പോൽ നിന്നാലും നീ (വേനൽ...ഇളവെയിലായ് നിന്നെ)
ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കൂ നീയെന്നും മഴ മയില്പീലി നീർത്തും പ്രിയ സ്വപ്നമേ പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ കൊലുസണിയുന്ന നിലാവേ നിൻ പദതാളം വഴിയുന്ന വന വീഥി ഞാൻ (വേനൽ...ഇളവെയിലായ് നിന്നെ)
ചിരമെൻ തിരക്കൈകൾ നീളും ഹരിതാർദ്ര തീരം പല ജന്മമായ് മനം തേടും മൃദു നിസ്വനം വെയിലിഴകൾ പാകിയീ മന്ദാരത്തിന്നിലകൾ പൊതിഞ്ഞൊരു കൂട്ടിൽ തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ (വേനൽ ........ നാളം പോൽ നിന്നാലും നീ)